തെക്കനാംകോപൂരരത്തിൽ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

നെൽകൃഷിയുമായി ബന്ധപ്പെട്ട ഒരു നാടൻ പാട്ട്.


<poem> തെക്കനാംകോപൂരരത്തിൽ മഴയുണ്ടൂകൊള്ളുന്നല്ലോ മഴയെല്ലാം കൊണ്ടൂമാറീ മറുമഴ കൊള്ളുന്നല്ലോ- കിഴക്കനാം കോപൂരത്തിൽ മഴയുണ്ടൂകൊള്ളുന്നല്ലോ മഴയെല്ലാം കൊണ്ടൂമാറീ മറുമഴകൊള്ളുന്നല്ലോ- വടക്കനാം കോപൂരത്തിൽ മഴയുണ്ടൂകൊള്ളുന്നല്ലോ മഴയെല്ലാം കൊണ്ടൂമാറീ മറുമഴകൊള്ളുന്നല്ലോ- നാലൂമഴയൊത്തുകൂടീ കനകമഴപെയ്യുന്നേയ്! കനകമഴപെയ്യുന്നേയ് മലവെള്ളമിറങ്ങുന്നേയ് മലവെള്ളമിറങ്ങുന്നേയ് കോതയാറു പെരുകുന്നേയ് തെക്കുതെക്കുപള്ളീത്തെക്ക് പുഞ്ചപ്പാടം കൊയ്യാൻ പോണേ നാലുമഴയൊത്തുകൂടീ കനകമഴപെയ്യുന്നേയ് കനകമഴപെയ്യുന്നേയ് വെള്ളിത്തക്കക്കൊച്ചൂകാളിയേ! എന്റെനെര കൊയ്യരുതേ- തെക്കുതെക്കുപള്ളീത്തെക്കു പുഞ്ചപ്പാടംകൊയ്യാൻപോണേയ്

"https://ml.wikiquote.org/w/index.php?title=തെക്കനാംകോപൂരരത്തിൽ&oldid=6912" എന്ന താളിൽനിന്ന് ശേഖരിച്ചത്