തുമ്പിതുള്ളൽപ്പാട്ട്
Jump to navigation
Jump to search
ഒന്നാം തുമ്പിയുമവർ പെറ്റ മക്കളും
പോയീ നടപ്പറ തുമ്പി തുള്ളാൻ
തുമ്പിയിരുമ്പല്ല - ചെമ്പല്ല - ഓടല്ല
തുമ്പിത്തുടർമാല - പൊൻമാല
തുമ്പിയിരുമ്പല്ല - ചെമ്പല്ല - ഓടല്ല
എന്തെന്റെ തുമ്പി തുള്ളാത്തെ
പന്തലിൽ പൂക്കുല പോരാഞ്ഞിട്ടോ
എന്തെന്റെ തുമ്പീ തുള്ളാത്തേ?
തുമ്പീ തുള്ള് തുള്ള്
ഒന്നാം ശ്രീകടലിന്നക്കരെച്ചെന്നപ്പോൾ
ഒന്നല്ലോ മണിനാഗൻ മുട്ടയിട്ടു
പതിനെട്ടു മുട്ടയും പാമ്പും തടം പിടിച്ചോടിവാ തുമ്പീ
ഒളിച്ചു വാ തുമ്പീ, ആടിവാ തുമ്പീ, അലഞ്ഞുവാ തുമ്പീ...
എന്തേ തുമ്പീ നീ തുള്ളാതിരിക്കുന്നു?
ആളു പോരയോ, അലങ്കാരം പോരയോ
കൊട്ടു പോരയോ, കുരവ പോരയോ
പൂ പോരയോ, പൂപ്പട പോരയോ
എന്തു തുമ്പി നീ തുള്ളാതിരിക്കുന്നു?
എച്ചി തുമ്പീ തുള്ള് തുള്ള്
എക്കറ തുമ്പീ തുള്ള് തുള്ള്
പറയന്റെ മാടത്തിൽ കേറും തുമ്പീ
പറയനടിച്ചു പറത്തും തുമ്പീ
എച്ചി തുമ്പീ തുള്ള് തുള്ള്
എക്കറ തുമ്പീ തുള്ള് തുള്ള്