Jump to content

തുമ്പപ്പൂവേ പൂത്തിരളേ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

കേരളത്തിലെ പരമ്പരാഗതമായ ഒരു നാടൻ പാട്ട് ആണ് തുമ്പപ്പൂവേ പൂത്തിരളേ. ഇത് ഓണക്കാലത്തും പാടിവരുന്നു.[1][2][3] തുമ്പപ്പൂവേ പൂത്തിരളേ

നാളേക്കൊരുവട്ടി പൂതരണേ

ആക്കില ഈക്കില ഇളംകൊടി പൂക്കില

പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ

കാക്കപ്പൂവേ പൂത്തിരളേ

നാളേക്കൊരുവട്ടി പൂതരണേ

ആക്കില ഈക്കില ഇളംകൊടി പൂക്കില

പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ

അരിപ്പൂപൂവേ പൂത്തിരളേ

നാളേക്കൊരുവട്ടി പൂതരണേ

ആക്കില ഈക്കില ഇളംകൊടി പൂക്കില

പിന്നെ ഞാനെങ്ങനെ പൂതരേണ്ടൂ

പൂവായപൂവെല്ലാം പിള്ളേരറുത്തു

പൂവാംകുരുന്നില ഞാനും പറിച്ചു

പിള്ളേരെ പൂവൊക്കെ കത്തിക്കരിഞ്ഞുപോയ്

ഞങ്ങടെ പൂവൊക്കെ മുങ്ങിത്തെളിഞ്ഞുപോയ്

പൂവേ പൊലി പൂവേ പൊലി

പൂവേ പൊലി പൂവേ

"https://ml.wikiquote.org/w/index.php?title=തുമ്പപ്പൂവേ_പൂത്തിരളേ&oldid=22057" എന്ന താളിൽനിന്ന് ശേഖരിച്ചത്