തീട്ടം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പഴഞ്ചൊല്ലുകൾ/തീട്ടം[തിരുത്തുക]

 • തീട്ടം തിന്നുന്നവന്റെ വായിൽ വളി ഇട്ടിട്ടു കാര്യമുണ്ടോ ?
 • ആന തൂറുന്നത് കണ്ടിട്ട് അണ്ണാൻ തൂറരുത്
  • കഴിവിനൊത്തെ പ്രവർത്തിക്കാവൂ
 • പുത്തൻ പെണ്ണ് പുരപ്പുറം അടിക്കും പിന്നെ പെണ്ണ് അടുപ്പിലും തൂറും
 • കൂട്ടം തെറ്റിയ നായക്ക് തീട്ടം പോലും കിട്ടില്ല
 • ആരാന്റെ പള്ളയിലെ തീട്ടം കണ്ടിട്ട് നായിനെ വളർത്തരുത്
 • ആണുങ്ങളായാൽ കുണ്ടിയിൽ തീട്ടം വേണം
 • തൂറീയോനെ പേറിയാൽ പേറിയോൻ നാറും
 • തൂറാത്തോൻ തൂറുമ്പോൾ തീട്ടം കൊണ്ടാറാട്ട്
 • തൂറാൻ മുട്ടുമ്പോൾ കുണ്ടി തപ്പുക
 • തൂറാൻ നേരത്ത് പറമ്പ് അന്വേഷിക്കുക
 • അമ്മായി അമ്മക്ക്‌ അടുപ്പിലും തൂറാം
 • ചന്ദനം ചാരിയാൽ ചന്ദനം മണക്കും തീട്ടം ചാരിയാൽ തീട്ടം മണക്കും
 • തീട്ടം കണ്ട പെരുച്ചാഴി കണക്കെ
  • ആക്രാന്തം കാണിക്കൽ

തീട്ടത്തിലേക്കു കല്ലെടുത്തെറിഞ്ഞാൽ മോത്തേക്ക് തെറിക്കും തീട്ടത്തിൽ തെറിച്ച തേങ്ങപോലെ തീട്ടം ചവിട്ടിയ പോലെ തൂറ്യേൻറെ മേലെ നായേം തൂറ്വ ഉപകാരം എന്നു പറഞ്ഞാ ഓവിലും തൂറരുത് തൂറിയ തീട്ടം നായയ്ക്കു കൊടുക്കാത്തവൻ തൂറിയ തീട്ടം തിരിഞ്ഞിരുന്നു തിന്നാലും..... തൂറിത്തേയ്ക്കുക തൂറ്യെടത്തുനിന്ന് എണീക്കാൻ വയ്യ തീട്ടംകൊണ്ട് ഓട്ടയടയ്ക്കുക

"https://ml.wikiquote.org/w/index.php?title=തീട്ടം&oldid=20302" എന്ന താളിൽനിന്ന് ശേഖരിച്ചത്