തിരുവാതിരപ്പാട്ട്
ദൃശ്യരൂപം
ധനുമാസത്തിലെ തിരുവാതിര
ഭഗവാൻ തന്റെ തിരുനാളല്ലോ
ഭഗവതിക്ക് തിരുനോൽമ്പാണ്
അടിയങ്ങൾക്കു പഴനോൽമ്പാണ്
ആടണംപോൽ പാടണംപോൽ
ആത്തെമാരെ വാകുളിപ്പാൻ
ചിറ്റും താലീം ഞാൻ തരുവേൻ
ആടണംപോൽ പാടണംപോൽ
വാരസ്യാരെ വാകുളിപ്പാൻ
മാത്രേം ചരടും ഞാൻ തരുവേൻ
ആടണംപോൽ പാടണംപോൽ
പുഷ്പിണിയെ വാകുളിപ്പാൻ
പൂവും നാരും ഞാൻ തരുവേൻ
ആടണംപോൽ പാടണംപോൽ
ശൂദ്രപ്പെണ്ണേ വാ കുളിപ്പാൻ
പട്ടേചൂലും ഞാൻ തരുവേൻ
ആടുകനാം പാടുകനാം
ഭഗവാൻ തന്റെ തിരുനാളല്ലോ
ഇങ്ങനെ എല്ലാവരെയും ക്ഷണിച്ചു സ്ത്രീകളെല്ലാം അശ്വതി നാൾ മുതൽ കുളിയും തുടിയും കളിയും തുടങ്ങും.പുലരുന്നതിനു മുമ്പേ പാട്ടും പാടി കുളിക്കുവാൻ ചെല്ലും.ഗംഗയുണർത്തു പാട്ട്,കുളംതുടിപ്പാട്ട് എന്നിവ ആ സന്ദർഭത്തിൽ പടുന്നവയാണ്.