Jump to content

തിരുവാതിരകളിപ്പാട്ട്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

വീരവിരാട കുമാര വിഭോ

ചാരുതരഗുണ സാദരഭോ ‌ മാരലാവണ്യ

നാരി മനോഹരി താരുണ്യ

ജയ ജയ ഭൂമി കാരുണ്യ

വന്നീടുക ചാരത്തിഹ പാരിത്തവ

നേരത്തവരാരുത്തര

സാരസ്യസാരമറിവതിനും

നല്ല മാരസ്യ ലീലകൾ ചെയ് വതിനും


നാളീക ലോചനമാരേ നാം

വ്രീള കളഞ്ഞു വിവിധമോരോ

കേളികളാടി മുധരാഗ മാലകൾ പാടി

കരം കൊട്ടി ചാലവേ ചാടി

തിരുമുന്നിൽ താളത്തൊടു മേളത്തൊടു

മേളിച്ചനുകൂലത്തൊടു

ആളികളേ നടനം ചെയ്യേണം

നല്ല കേളി ജഗത്തിൽ വളർത്തേണം


ഹൃദ്യതരമൊന്നു പാടീടുവാൻ

ഉദ്യോഗമേതും കുറയ്ക്കരുതേ

വിദ്യുല്ലതാംഗീ ചൊല്ലീടുക പദ്യങ്ങൾ ഭംഗി

കലർന്നു നീ സദ്യോമാതംഗീ

ധകണം ധകതിമിതദ്ധയ്യ തദ്ധോം

ധകണം ധകതിമിതദ്ധയ്യ തദ്ധോംമെന്നു ‌ മദ്ദളം വാദയ ചന്ദ്രലേഖ നല്ല

പദ്യങ്ങൾ ചൊല്ലു നീ രത്ന രേഖേ


പാണീവളകൾ കിലുങ്ങീടവേ പാരം

ചേണുറ്റ കൊങ്ക കുലുങ്ങീടവേ

വേണിയഴിഞ്ഞും നവസുമ ശ്രേണി പൊഴിഞ്ഞും

കളമൃദു വാണി മൊഴിഞ്ഞും സഖി ഹേ

കല്യാണി കളവാണി ശുകവാണി സുശ്രേണീ

കല്യാണി ഘനവാണി ശുകവാണീ നാ

മിണങ്ങിക്കുമ്മിയടിച്ചീടേണം നന്നായ്

വണങ്ങിക്കുമ്മിയടിച്ചീടേണം

"https://ml.wikiquote.org/w/index.php?title=തിരുവാതിരകളിപ്പാട്ട്&oldid=6906" എന്ന താളിൽനിന്ന് ശേഖരിച്ചത്