ട്രാഫിക്
Jump to navigation
Jump to search
2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ട്രാഫിക്.
- സംവിധാനം: രാജേഷ് പിള്ള. രചന: ബോബി-സഞ്ജയ്.
ആമുഖം[തിരുത്തുക]
അതാണ് നിയമം. ആരു നിൽകണം ആരു പോകണം എന്ന് തീരുമാനിക്കാൻ രണ്ടേ രണ്ടു നിറങ്ങൾ. ഒരു മിനിട്ടു നേരെതെക്കെങ്ങിലും നമ്മളെല്ലാവരും ഒരു നാലും കൂടിയ ജങ്ങ്ഷനിൽ ഒരുമിച്ചു കാത്തു കിടക്കുന്നു, ഓരോ പ്രതീക്ഷകളുമായി. പിന്നെ ഒരൊറ്റ കൺ ചിമ്മലിൽ പല വഴിക്ക്, പല ലക്ഷ്യത്തിലേക്ക് . ഒരു പക്ഷേ ഇതേ നാലും കൂടിയ ജങ്ങ്ഷനിൽ വീണ്ടും കണ്ട് മുട്ടാൻ, ഒരു പക്ഷേ തെറ്റിലെന്ന് നമ്മൾ വിചാരിക്കുന്ന നമ്മുടെ ചില കണക്ക് കൂട്ടലുകളെ പിന്തുടരാൻ. അതാണ് നിയമം.
ഡോ. സൈമൺ ഡിസൂസ[തിരുത്തുക]
- നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു ദിവസത്തെയും പോലെ ഈ ദിവസവും കടന്നുപോകും. മറക്കപ്പെടും. പക്ഷേ നിങ്ങളുടെയൊരു ഒറ്റ യെസ് ചിലപ്പോൾ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാടുപേർക്ക് യെസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം.
അഭിനേതാക്കൾ[തിരുത്തുക]
- ശ്രീനിവാസൻ – സുദേവൻ നായർ
- ജോസ് പ്രകാശ് – ഡോ. സൈമൺ ഡിസൂസ