ചൊല്ലുകൾ
ദൃശ്യരൂപം
- ജ്ഞാനികൾ പഴഞ്ചൊല്ലുകൾ ഉണ്ടാക്കുന്നു, വിഡ്ഢികൾ അവ ഏറ്റു ചൊല്ലുന്നു. - സാമുവൽ പാമർ
- പ്രസിദ്ധമായ ചില പഴഞ്ചൊല്ലുകൾ കൂട്ടികോർക്കുക മാത്രമല്ലേ പുള്ളിക്കാരൻ ചെയ്തുള്ളൂ.- (ഷെക്സ്പിയറെപ്പെറ്റി പറയപ്പെട്ടത്)
- ഒരു അർധ സത്യം ഒരു മുഴുക്കള്ളമാണ് - ഹീബ്രു മൊഴി
- പ്രവർത്തികൾവാക്കുകളെക്കാൾ ഉച്ചത്തിൽ വിളിച്ചുപറയുന്നു. - റൂസെവെൽറ്റ് ??
- ഒരാളിൽ നിന്നും പകർത്തിയെഴുതുന്നത് കട്ടെഴുത്താണ്,- പലരിൽ നിന്നാകുമ്പോൾ അത് ഗവേഷണവും
- പൊതുധാരണകൾ പൊതുവേ തെറ്റാണ്
- കുട്ടിയായിരുന്നപ്പോൾ പഴ്ഞ്ചൊല്ലുകൾ എനിക്ക് മടുപ്പായിരുന്നു. എന്നാൽ ഇന്ന് ഞാൻ ധാരാളമായി അവ ഉപയോഗിക്കുന്നു.എന്റെ വിദ്യാർഥികളെ അവ ഉപയോഗിക്കാൻ ഞാൻ നിർദ്ദേശിക്കുന്നു, പലപ്പോഴും കാര്യങ്ങൾ ഏറ്റവും നന്നായി പറയാൻ സാധിക്കുക ചൊല്ലുകൾകാണ് - അമേരിക്കൻ വിദ്യാഭ്യാസ വിദഗ്ദ്ധ മാർവ കോളിൻസ്
- വിദ്യാഭ്യാസമുള്ള ഏതൊരുവനും ചൊല്ലുകളുടെ സമാഹാരം വായിച്ചിരിക്കണം - വിൻസ്റ്റ്ൺ ചർച്ചിൽ
- ആപ്ത് വാക്യങ്ങൾ തീർത്തും ഉപയോഗശൂന്യങ്ങളാണ് - മക്കാളെ പ്രഭു
- ക്രൂരമായ സത്യങ്ങൾ പലപ്പോഴും നിശ്ശബ്ദമായാണ് പറയപ്പെടുക - അഡ്ലയ് സ്റ്റീവൺസൺ
- ഒരു വാക്കു മാത്രം വേണ്ടിടത്ത് രണ്ട് വാക്കുകൾ ഉപയോഗിക്കാതിരിക്കലാണ് എറ്റവും വലിയ കഴിവ് - തോമസ് ജെഫേഴ്സൺ
- മർദ്ദനത്തെക്കാൾ വേദനപ്പിക്കുന്നവയാണ് കഠിനമായ വാക്കുകൾ (തമിഴ്)
- ദാനത്തേക്കാൾ ശ്രേഷ്ഠമാണ് സൗമ്യവാക്കുകൾ (യിദ്ദിഷ്)
- അനുകമ്പയോടെയുള്ള മൊഴികൽ ഒരിക്കലും പാഴായി പോവുന്നില്ല (അമേരിക്കൻ)
- വാചാലത വെള്ളിയാണ്, മൗനം സ്വർണ്ണവും (റഷ്യൻ)
- നേരെച്ചൊവ്വെയുള്ള വാക്കുകൾ കയ്ക്കുന്നവയായിരിക്കും (തുർക്കി)
- വാക്കുകൾ കത്തികളലെങ്കിലും ആഴത്തിൽ മുറിവേൽപ്പിക്കും (ഫിലിപ്പീൻസ്)
- തിരിച്ചെടുക്കാൻ ആഗ്രഹിച്ചുപോകുന്ന വാക്കുകൾ ഉള്ളിൽ തന്നെ സൂക്ഷിച്ചുവെക്കുക (ആഫ്രിക്കൻ)
അവലംബം
[തിരുത്തുക]- ↑ The Prentice Hall Encyclopedia of World Proverbs