Jump to content

ചൊല്ലിക്കൊട്‌, നുള്ളിക്കൊട്‌, തല്ലിക്കൊട്‌, തള്ളിക്കള

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഗിരിവർഗ വിഭാഗമായ കാണിക്കാർ ഉപയോഗിക്കുന്ന ഒരു ശൈലിയാണ് ഇത്.

  • പശ്ചാത്തലം
കാണിക്കാരിൽ വിവാഹ സമയത്ത് താലികെട്ടിനു ശേഷം ഭാര്യയെ കൈകാര്യം ചെയ്യുന്നതിന് മൂത്ത കാണി വരന് നൽകുന്ന ഉപദേശമാണിത്.
  1. ചൊല്ലിക്കൊട് = പറഞ്ഞു പഠിപ്പിക്കുക
  2. നുള്ളിക്കൊട് = നുള്ളി (ചെറിയ ശിക്ഷ നൽകി) പഠിപ്പിക്കുക
  3. തല്ലിക്കൊട് = അടികൊടുത്ത് പഠിപ്പിക്കുക. അതും പഠിച്ചില്ല എങ്കിൽ
  4. തള്ളിക്കള = അവളെ ഉപേക്ഷിക്കുക്കുക [1]
  • തള്ളിക്കള എന്നതിന് ചില സ്ഥലങ്ങളിൽ തള്ളിക്കൊട് എന്നും പറയുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. റവ. സാമുവൽ മെറ്റീർ. Native Life of Travancore(1883). തിരുവനന്തപുരം: പരിഭാഷ:ഞാൻ കണ്ട കേരളം (2005), എ.എൻ. സത്യദാസ്, ആരോ ബുക്സ്, ധനുവച്ചപുരം.