ചെമ്മീൻ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

1965-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചെമ്മീൻ.

സംവിധാനം: രാമു കാര്യാട്ട്. രചന: എസ്.എൽ പുരം സദാനന്തൻ


സംഭാഷണങ്ങൾ[തിരുത്തുക]

പരീകുട്ടി: കറുത്തമ്മ ..വള്ളത്തിലെ മീനെല്ലാം എനിക്കല്ലേ ..മിണ്ടൂലെ..
കറുത്തമ്മ: ഞാൻ പോട്ടെ വല്ലവരും കാണും
പരീകുട്ടി: കറുത്തമ്മ, എന്നോട് ഇഷ്ടമാണോ
കറുത്തമ്മ: അതെ
പരീകുട്ടി: എന്നോട് മാത്രം
കറുത്തമ്മ: അതെ..ഞാൻ പോട്ടെ

പരീകുട്ടി: കറുത്തമ്മ
കറുത്തമ്മ: ഓ
പരീകുട്ടി: കറുത്തമ്മ, കറുത്തമ്മ അറിഞ്ഞോ വള്ളോം വലേം മേടിക്കാനെ രൂപ കൊടുത്ത് ..കറുത്തമ്മ ചോദിച്ചോണ്ട് കൊടുത്തതാണ് :മീനെല്ലാം എനിക്കല്ലേ.. കച്ചോടം ഉറപ്പിച്ചിട്ടുള്ളതാണ്
കറുത്തമ്മ നിലവിളിക്കുകയാണോ ഞാനിവിടെ വന്ന കൊണ്ടാണോ
കറുത്തമ്മ: ഞാനൊരു മരക്കാത്തി പെണ്ണാണേ
പരീകുട്ടി: അത് കൊണ്ട്
കറുത്തമ്മ: അയ്യോ അമ്മച്ചി ഇപ്പൊ വരും
പരീകുട്ടി: വന്നാൽ .ഞാൻ പുറത്തല്ലേ നിക്കുന്നത്
കറുത്തമ്മ: അയ്യോ അങ്ങനെ നിക്കരുത്‌ കൊച്ചു മുതലാളീ അത് തെറ്റാണ് കുറ്റമാണ്
പരീകുട്ടി: അങ്ങനെ ആണെങ്കിൽ ഞാൻ പൊയ്ക്കോളാം കറുത്തമ്മ യ്ക്ക് എന്നോട് ഇഷ്ടമാണല്ലോ .
കറുത്തമ്മ: മരിക്കുന്നത് വരെ

കറുത്തമ്മ: ഇപ്പൊ കച്ചോടം ഒന്നുമില്ല അല്ലെ ..കൊച്ചു മുതലാളിയുടെ കാശ് തരാം
പരീകുട്ടി: അതിനു കറുത്തമ്മ എന്നോട് കാശ് മേടിച്ചില്ലല്ലോ
കറുത്തമ്മ: പക്ഷെ തരേണ്ടത് ഞാനാ
പരീകുട്ടി: അതെങ്ങനാ
കറുത്തമ്മ: ഞാനാണ് കൊച്ചു മുതലാളിയെ മുടിപ്പിച്ചത് ആ കാശ് തന്നിട്ടേ
പരീകുട്ടി: ആ കാശ് തന്നിട്ട് കല്യാണവും കഴിഞ്ഞു കറുത്തമ്മ പോകും അല്ലെ .എന്നെ വിട്ടിട്ടു പോകാൻ കറുത്തമ്മയ്ക്ക് സാധിക്കുമോ കറുത്തമ്മേ

പരീകുട്ടി: കറുത്തമ്മ യാത്ര ചോദിക്കാൻ വന്നതായിരിക്കും അല്ലെ ഇത് വരെ നാം ഒരു മിച്ചായിരുന്നു ഇനി ഞാൻ ഒറ്റയ്ക്കാണ്
കറുത്തമ്മ: എന്നെ ഇങ്ങനെ കൊല്ലാതെ കൊച്ചു മുതലാളീ
പരീകുട്ടി: കറുത്തമ്മ പോയാലും ഈ കടപുറത്തീന്നു ഞാൻ പോവില്ല
കറുത്തമ്മ: എന്റെ കൊച്ചു മുതലാളീ എന്തിനാ നമ്മൾ കണ്ടു മുട്ടിയത്
പരീകുട്ടി: ദൈവം പറഞ്ഞിട്ട് ...ഞാനെന്നും ഇവിടെ ഇരുന്നു കറുത്തമ്മയെ ഓർത്തു ഉറക്കെ ഉറക്കെ പാടും
കറുത്തമ്മ: ഞാനതോർത്തു തൃക്കുന്ന പുഴയിലിരുന്നു ഓർത്തോർത്തു നിലവിളിക്കും
പരീകുട്ടി: അങ്ങനെ ഞാൻ പാടി പാടി ചങ്ക് പൊട്ടി ചാവും
കറുത്തമ്മ: അതിനു മുമ്പ് എന്റെ ജീവൻ പറന്നു പറന്നു ഇവിടെ എത്തും
പരീകുട്ടി: എന്നിട്ട് നല്ല നിലാവുള്ള രാത്രിയിൽ രണ്ടു ജീവനും കൂടെ കെട്ടി പിടിച്ചു ഈ കടപ്പുറതൊക്കെ പാടി പാടി നടക്കും
കറുത്തമ്മ: എന്റെ കൊച്ചു മുതലാളീ

കഥാപാത്രങ്ങൾ[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
വിക്കിപീഡിയയിലെ താഴെക്കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ചെമ്മീൻ&oldid=17792" എന്ന താളിൽനിന്നു ശേഖരിച്ചത്