ചിന്താവിഷ്ടയായ ശ്യാമള

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1998-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള.

രചന, സംവിധാനം: ശ്രീനിവാസൻ.

സംഭാഷണങ്ങൾ[തിരുത്തുക]

വിജയൻ: സ്റ്റാർട്ട്! ആക്ഷ്ൻ !കട്ട്!
ക്യാമറാമാൻ: മനസ്സിലായില്ല.
വിജയൻ: സ്റ്റാർട്ട്, ആക്ഷ്ൻ, കട്ട് ഇതിലേതാണ് മനസ്സിലാവാത്തത്?
ക്യാമറാമാൻ: അപ്പൊ ലൈറ്റപ്പൊന്നും ചെയ്യണ്ടേ?
വിജയൻ: ചെയ്യണം ചെയ്യണം ലൈറ്റപ്പ് ചെയ്തോളൂ.
ക്യാമറാമാൻ:‍ സ്റ്റോറിബോർഡ്?
സുകു:‍ സ്റ്റോറിബോർഡ്.... സ്റ്റോറിബോർഡ് ഉണ്ടായിരുന്നു പിന്നെ അത് വേണ്ടെന്നു വെച്ചു
ക്യാമറാമാൻ: സ്ക്രിപ്റ്റ്?
വിജയൻ:‍ സ്ക്രിപ്റ്റ്... എടുക്കാൻ മറന്നു പോയി.
ക്യാമറാമാൻ:‍ പിന്നെ എന്താ ഷൂട്ട് ചെയ്യേണ്ടത്?
വിജയൻ: നടി കുളത്തിലേക്കു ചാടുന്നു. മുങ്ങി നിവരുന്നു. പ... പടവിലേക്കു കയറുന്നു. അവിടെ സോപ്പുപെട്ടിയിൽ വച്ചിരിക്കുകയാണ് നമ്മുടെ പരിമളാ സോപ്പ്. നടി അവളുടെ അർദ്ധനഗ്നമേനിയിൽ സോപ്പിങ്ങനെ തേയ്ക്കയാ. എന്നിട്ട് പറയുന്നു. എന്റെ മേനിയഴകിന്റെ രഹസ്യം, പരിമളാ സോപ്പ്.
ക്യാമറാമാൻ:‍ അപ്പോ ഏത് ഷോട്ടാണ് ആദ്യം എടുക്കേണ്ടത്?
വിജയൻ: നമുക്കൊരു കാര്യം ചെയ്യാം. എല്ലാ ഷോട്ടും ആദ്യം തന്നെയങ്ങെടുക്കാം.
ക്യാമറാമാൻ:‍ സാറെന്തായീ പറയുന്നത് ആർടിസ്റ്റ് കുളത്തിലേക്ക് ചാടുന്നു. ആ ഷോട്ട് എവിടെ ക്യാമറ വെച്ചെടുക്കാണമെന്നാ ചോദിച്ചത്.
വിജയൻ:‍ ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടേ.

വിജയൻ: ഇവിടെ എന്തുമാത്രം മലകളാ.
സഹയാത്രികൻ: ആദ്യമായി വരികയാണോ ശബരിമലയിൽ?
വിജയൻ: അതെ.
സഹയാത്രികൻ: അതുകൊണ്ട് തോന്നുന്നതാ.
വിജയൻ: അതെന്താ ഇനി വരുമ്പോൾ ഈ മലയൊന്നും ഇവിടെ കാണില്ലേ?

വിജയൻ: ഞാൻ പോകുകയാണ് മക്കളെ...
മക്കൾ: അയ്യോ അച്ഛാ പോകല്ലേ... അയ്യോ അച്ഛാ പോകല്ലേ... അയ്യോ അച്ഛാ പോകല്ലേ...

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ചിന്താവിഷ്ടയായ_ശ്യാമള&oldid=20950" എന്ന താളിൽനിന്ന് ശേഖരിച്ചത്