ചിത്രം (ചലച്ചിത്രം)

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചിത്രം.

രചന, സംവിധാനം: പ്രിയദർശൻ.

വിഷ്ണു[തിരുത്തുക]

  • സാർ... ജീവിക്കാൻ ഇപ്പോ ഒരു മോഹം തോന്നുന്നു. അതുകൊണ്ട് ചോദിക്കയാ. എന്നെ, കൊല്ലാതിരിക്കാൻ പറ്റോ? ഇല്ല, അല്ലേ? സാരമില്ല.
  • എത്ര മനോഹരമായ ആചാരങ്ങൾ! ഇങ്ങനത്തെ മനോഹരമായ ആചാരങ്ങൾ വൈകീട്ടും ഉണ്ടാവുമോ എന്തോ.
  • ഞാനൊരു മുത്തശ്ശിക്കഥ കേട്ടിട്ടുണ്ട്. മരിച്ച മനുഷ്യരുടെ ആത്മാക്കൾ ആകാശത്ത് നക്ഷത്രങ്ങളായി ഉദിക്കുമെന്ന്. അവരെ കാണാൻ മോഹിക്കുന്നവര് ആകാശത്തു നോക്കിയാൽ നക്ഷത്രങ്ങൾ കണ്ണുചിമ്മി കാണിക്കും. എന്റെ മോന് മിണ്ടാനായാൽ ഇവൻ അവന്റെ അച്ഛനെക്കുറിച്ചു ചോദിച്ചാൽ ഈ കള്ളക്കഥ പറഞ്ഞെങ്കിലും കല്യാണി അവന്റെ അച്ഛനെ കാണിച്ചു കൊടുക്കണം.
  • My dear കല്യാണീ! എന്റെ കല്യാണിക്കുട്ടി, പൂമെത്തയിൽ കിടന്നുറങ്ങേണ്ട നിനക്ക് ഈ തറ പറ്റിയതല്ല. ഞാനാണ് തറയിൽ കിടക്കേണ്ടവൻ. ഞാനാണ് തറ. എന്റെ ഹൃദയത്തിലെ സ്നേഹപ്പൂക്കൾ മുഴുവൻ വാരിക്കളഞ്ഞ മഹാറാണീ, ഞാൻ നിനക്കുവേണ്ടി എന്റെ മെത്ത ഒഴിഞ്ഞുതരുന്നൂ. You are a light of my loneliness, love of my heart, dew of my desert, tune of my song, queen of my kingdom, and I love you, കല്യാണീ.
  • അവളുടെ മുഖം എന്റെ ക്യാമറയിൽ അല്ല പതിഞ്ഞത്. എന്റെ കണ്ണുകളിൽ... ഹൃദയത്തിൽ... അവളെക്കുറിച്ചുള്ള സ്വപ്നം ഒരു കൊച്ചു ചില്ലുകൂടിലെന്ന പോലെ ഞാനെന്റെ മനസ്സിൽ സൂക്ഷിച്ചു.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
വിക്കിപീഡിയയിലെ താഴെക്കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ചിത്രം_(ചലച്ചിത്രം)&oldid=17993" എന്ന താളിൽനിന്നു ശേഖരിച്ചത്