Jump to content

ചന്ദ്രോത്സവം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ചന്ദ്രോത്സവം.

രചന, സംവിധാനം: രഞ്ജിത്ത്.

ശ്രീഹരി

[തിരുത്തുക]
  • ബെസ്റ്റ് കണ്ണാ ബെസ്റ്റ്...
  • തവള കണ്ണീ എന്നാ ഇരട്ട പേര് ആരു വിളിച്ചാലും കൊഞ്ഞനം കുത്തി അറിയാവുന്ന തെറി വിളിക്കുന്നവൾ.ഒരിക്കൽ ഞാനും ആ പേര് വിളിച്ചപ്പോൾ അവൾ തെറി വിളിച്ചില്ല പകരം കണ്ണ് നിറച്ചു. ആ അവൾ.ആദ്യമായി മുഴു പാവാട ഉടുത്ത നാൾ ഓടി കിതചെന്റെ മുന്നിൽ വന്നു എനിക്ക് ചേര്ച്ചയുണോ എന്ന് ചോദിച്ചവൾ .ഞാൻ പരീക്ഷകളിൽ ജയിക്കുന്പോൾ കാണുന്ന കൽ വിളക്കിലെല്ലാം തിരി തെളിയിച്ചവൾ.കഥകളി കാണാൻ പോയപ്പോൾ കണ്ണിൽ കണ്ണിൽ നോക്കിയിരുന്നു നേരം വെളുപ്പിക്കാൻ കൂടെ ഉണ്ടായിരുന്നവൾ. കെഞ്ചി ചോദിച്ച ഉമ്മ തന്നെന്ന് വരുത്തി ഇടവപാതി പെയ്യുന്ന നാട്ടു വഴികളിലൂടെ തിരിഞ്ഞു നോക്കാതെ ഓടി പോയവൾ. അവളാണ് മക്കളെ വേറൊരുത്തന്റെ നിഴലായി പോകുന്നത്.
  • ആറു വർഷത്തെ വിടവ് അതിൽ ഒരു വര്ഷം വിയ്യൂർ ജയിലിലെ സുഖ ചികിത്സ.ബാക്കി അഞ്ചു വര്ഷം ദേശത്തും വിദേശത്തും വേഷം കെട്ടിയും കേട്ടാതെയും ആടിയ കുമ്മാട്ടി കളികളുടെ രാപ്പകലുകളിൽ ഞാൻ മറന്നിട്ടില്ല ആരെയും .ക്ലോദ് എന്ന് പേരുള്ള ഫ്രെഞ്ച് പെൺകുട്ടിയുടെ മടിയിൽ കിടന്നു ഞാൻ കരഞ്ഞിട്ടുണ്ട് .അപ്പൊ അവളെന്നോട് ചോദിച്ചു.എന്താടാ നായിന്റെ മോനെ നീ കെടന്നു കരയുന്നെ എന്ന് .അപ്പൊ ഞാൻ പറഞ്ഞു എടി പെലയാടി മോളെ എനിക്ക് സങ്കടം ഉണ്ടെന്നു ജോസേട്ടന്റെ കൂടെ കുന്നം കുളം പള്ളിയിൽ പിണ്ടി പെരുന്നാളിന് പോവാനും പാലിശ്ശേരിയുടെ കൂടെ ചെനക്കത്തൂർ പൂരം കാണാൻ പോവാനും ശ്രീധരേട്ടന്റെ പ്രതിഭാ ടാകീസിന്റെ ബെഞ്ചിൽ ഇരുന്നു പൊന്നാപുരം കോട്ട കാണാൻ കഴിയാത്തതിന്റെയും സങ്കടം ഉണ്ടെന്നു....

സംഭാഷണങ്ങൾ

[തിരുത്തുക]
ഇന്ദുലേഖ: ഒരു ദിവസം തിരിച്ചുവരുമെന്നറിയാമായിരുന്നു. അന്നു പക്ഷേ, കൂടെയൊരു പെൺകുട്ടിയും കൂടി ഉണ്ടാവുമെന്നു കരുതി. എന്തേ...
ശ്രീഹരി: ശ്രമിച്ചിരുന്നു, ഒരു കൂട്ടിനായിട്ട്. എവിടെയും കണ്ടില്ല. ഒരാളെ പോലെ ഏഴുപേരുണ്ടാവുമെന്നു പറയുന്നതൊക്കെ വെറുതെയാണ്. ഒരാളെ പോലെ ഒരാൾ മാത്രമേ ഉള്ളൂ.

നീക്കം ചെയ്യപ്പെട്ട രംഗം
ശ്രീധരേട്ടൻ:തന്റെ മുഖമെന്താടോ ഒന്ന് തെളിയാതത് ..
ശ്രീഹരി: എന്താടോ ഇപ്പൊ തെളിയാൻ മാത്രം ഉണ്ടായത്
ശ്രീധരേട്ടൻ:നീ സ്നേഹിച്ച നിന്റെ പെണ്ണ് ..സാഹചര്യം എന്തും ആവട്ടെ അവളാ നിന്റെ വീടിന്റെ പടി കേറി വന്നിരിക്കുന്നത് ...
ശ്രീഹരി: ആഗ്രഹിച്ചിരുന്നു സ്നേഹിച്ചിരുന്നു ഒരു പാട് കൊതിച്ചിരുന്നു അതൊന്നും ഇങ്ങനെ ആയിരുന്നില്ലല്ലോ ശ്രീധരേട്ടാ എല്ലാം ഒരു പാട് മാറി പോയില്ലേ ..കാലം permutaionഉം combinationഉം തെറ്റിച്ചാണ് ഈ സമ്മാനം വെച്ച് നീട്ടുന്നത് ...ഇരുട്ടിലാണ് വിളക്ക് കിട്ടെണ്ടിയിരുന്നത് മരുഭൂമിയിൽ പെയ്യെണ്ടാത് മഴയാണ് സ്വർണ നാണ്യങ്ങളല്ല ..ഒരു ചാന്ദ്ര മാസം ആ കാലമേ എനിക്കിവിടെ ഉള്ളൂ ..അത് കഴിഞ്ഞാൽ ഈ ചന്ദ്രോത്സവ നാളുകൾ കഴിഞ്ഞാൽ ശ്രീ ഹരി തിരിച്ചു പോണം..സ്നേഹത്തിന്റെ ഈ ഇല കൂട് വിട്ട് കളഭത്തിന്റെ , ചെമ്പകത്തിന്റെ ,വിളക്കിൽ എരിയുന്ന തിരിയുടെ, മഴയുടെ, മഴകാറ്റിന്റെ, പുതു മണ്ണിന്റെ, പാലിശ്ശേരി തെറിക്കുന്ന ബീഡിയുടെ അങ്ങനെ എന്റെ എല്ലാ പ്രിയ മണങ്ങളെയും പിന്നിൽ വിട്ടിട്ടു എനിക്ക് പോണം
ശ്രീധരേട്ടൻ:എങ്ങോട്ടാണാവോ
ശ്രീഹരി: ഓർമ്മയില്ലേ ..അപ്പൊ മറന്നു നമ്മുടെ ക്ലോദിനെ..അവളുടെ മടിയിൽ തല വെച്ച് കിടന്നു എനിക്കിവിടുത്തെ വിശേഷങ്ങൾ ഓരോന്നോരോന്നായി പറയണ്ടേ റിട്ടെൻ ഫ്ലൈറ്റിൽ ആ മണ്ണന്തലകാറി അക്കൻ കാണുമോ എന്തരോ
ശ്രീധരേട്ടൻ:ക്ലോദിന്റെ അമ്മേടെ ..ക്ലോദ് ..നിന്നെ ഞങ്ങള് വിട്ട് ..ഇനി നീ ഇവിടെയാണ്‌ ഈ മണ്ണിൽ ..നിന്റെ കളിയും ചിരിയുമെല്ലാം പുറത്തെക്കെടുക്ക് ..ഇന്ദുവിന്റെ ഉള്ളിലെ ഒരു പരിഭ്രമം ഉണ്ടാവും അത് താൻ വേണം മാറ്റി എടുക്കാൻ..വാ
ശ്രീഹരി: താനൊരു പാവമാടോ

കഥാപാത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ചന്ദ്രോത്സവം&oldid=20208" എന്ന താളിൽനിന്ന് ശേഖരിച്ചത്