ഖുർആനിലെ ചരിത്ര മൊഴികൾ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഖുർആനിലെ ചരിത്ര പരാമർശങ്ങൾ ഉൾക്കൊള്ളുന്ന ഉദ്ദരണികളാണീ താളിലുള്ളത്. കേവലമായ ചരിത്രാഖ്യാനത്തിനപ്പുറം ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊണ്ടുകൊണ്ട് ജീവിതം പരിവർത്തിപ്പിക്കണമെന്ന സന്ദേശമാണ് ഓരോ സൂക്തങ്ങളിലുമുൾക്കൊള്ളുന്നത്. ആദിമ മനുഷ്യനായ ആദം മുതൽ പ്രവാചകൻ മുഹമ്മദ് വരെയുള്ള മാനവ ചരിത്രത്തിലൂടെ ഖുർആൻ കടന്നു പോവുന്നു. പ്രവാചകൻമാരുടെ നിയോഗവും ജനങ്ങളുടെ ജീവിത ശൈലികളും വിവിധ നാഗരികതകളുടെ തകർച്ചയും ഇതിൽ വിഷയമാകുന്നു.ഈ ജനം ഒരിക്കലും ഭൂമിയിൽ സഞ്ചരിക്കുകയും അങ്ങനെ തങ്ങൾക്ക് മുമ്പ് കഴിഞ്ഞുപോയവരുടെ പര്യവസാനം എന്തായിരുന്നുവെന്ന് കാണുകയും ചെയ്തിട്ടില്ലെന്നോ? അവർ ഇവരേക്കാൾ പ്രബലന്മാരായിരുന്നു. ഭൂമിയെ നന്നായി കിളച്ചുമറിച്ചിരുന്നു. ഇവർ വാസയോഗ്യമാക്കിയതിലേറെ വാസയോഗ്യമാക്കുകയും ചെയ്തിരുന്നു. അവർക്കുള്ള ദൈവദൂതന്മാർ തെളിഞ്ഞ ദൃഷ്ടാന്തങ്ങളുമായി അവരിൽ ആഗതരായി. എന്നിട്ട്, അല്ലാഹു അവരെ ദ്രോഹിക്കുകയായിരുന്നില്ല; പിന്നെയോ അവർ തന്നെയാണ് അവരെ ദ്രോഹിച്ചുകൊണ്ടിരുന്നത്. ഒടുവിൽ തിന്മകളനുവർത്തിച്ചവരുടെ പര്യവസാനം അതിദുഷ്ടമായിത്തീർന്നു..(30:9) ഈ രീതിയിൽ ചരിത്രാന്വേഷണങ്ങളെ ഖുർആൻ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ആധുനികമായ ചരിത്രാന്വേഷണങ്ങൾ ഖുർആനിലെ ചരിത്ര പരാമർശങ്ങളെ സ്ഥിരീകരിക്കുക കൂടി ചെയ്യുന്നു.

ആദം[തിരുത്തുക]

നൂഹ്[തിരുത്തുക]

  • നൂഹ് കപ്പൽനിർമാണത്തിലേർപ്പെട്ടു. ജനത്തിലെ പ്രമാണിമാർ അതിനടുക്കലൂടെ കടന്നുപോയപ്പോഴൊക്കെ പരിഹ സിച്ചുകൊണ്ടിരുന്നു. നൂഹ് പറഞ്ഞു: `നിങ്ങൾ ഞങ്ങളെ പരിഹസിക്കുന്നുവെങ്കിൽ ഞങ്ങൾ നിങ്ങളെയും പരിഹസിച്ചുകൊണ്ടിരിക്കുകയാണ്. ആരിലാണ് അപമാനകരമായ ആ ശിക്ഷ വന്നെത്തുകയെന്നും ആരെയാണ് തടുക്കാനാവാത്ത വിപത്തു ബാധിക്കുകയെന്നും അടുത്തുതന്നെ നിങ്ങൾ അറിയുന്നുണ്ട്.` അങ്ങനെ നമ്മുടെ വിധി സമാഗതമായി. ആ അടുപ്പിൽ ഉറവുപൊട്ടി. അപ്പോൾ നാം പറഞ്ഞു: `എല്ലാ ജന്തുവർഗത്തിന്റെയും ഓരോ ജോടിയെ കപ്പലിൽ കയറ്റിക്കൊളളുക; സ്വന്തം കുടുംബത്തെയും-നേരത്തെ വിധി പറയപ്പെട്ടവരൊഴിച്ച്. ിശ്വാസികളായവരെയും അതിൽ കയറ്റുക.` നൂഹിനോടൊപ്പം വിശ്വസിച്ചവരാവട്ടെ, തുച്ഛമാളുകളേ ഉണ്ടായിരുന്നുളളൂ. നൂഹ് പറഞ്ഞു: `അതിൽ കയറുവിൻ. അതിന്റെ സഞ്ചാരവും നങ്കൂരമിടലും അല്ലാഹുവിന്റെ നാമത്തിലത്രെ. എന്റെ റബ്ബ് ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.(11:38-41)

ഹൂദ്[തിരുത്തുക]

  • ആദ് സമുദായത്തിലേക്ക് നാം അവരുടെ സഹോദരനായ ഹൂദിനെ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: `എന്റെ ജനമേ, അല്ലാഹുവിനു ഇബാദത്തുചെയ്യുവിൻ. അവനല്ലാതെ നിങ്ങൾക്ക് ദൈവമില്ലതന്നെ. നിങ്ങൾ ദുർന്നടപടികൾ വർജിക്കുന്നില്ലയോ?` അദ്ദേഹത്തിന്റെ ജനത്തിൽ, ദൈവികസന്ദേശം അംഗീകരിക്കാൻ വിസമ്മതിച്ച പ്രമാണിമാർ മറുപടി പറഞ്ഞു: `നീ വിഡ്ഢിത്തത്തിലകപ്പെട്ടതായി ഞങ്ങൾ കാണുന്നു. നീ വ്യാജനാണെന്നത്രെ ഞങ്ങൾ കരുതുന്നത്.` അദ്ദേഹം പറഞ്ഞു: `എന്റെ ജനമേ, എനിക്കു വിഡ്ഢിത്തം സംഭവിച്ചിട്ടില്ല; പ്രത്യുത, ഞാൻ ലോകനാഥന്റെ ദൂതനാകുന്നു. ഞാൻ നിങ്ങൾക്ക് എന്റെ റബ്ബിന്റെ സന്ദേശങ്ങൾ എത്തിച്ചുതരുന്നു. ഞാൻ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയല്ലോ. നിങ്ങളെ താക്കീതുചെയ്യുന്നതിനുവേണ്ടി, സ്വസമുദായക്കാരനായ ഒരാളിലൂടെ റബ്ബിങ്കൽനിന്നുള്ള ഉദ്ബോധനം ലഭിക്കുന്നതിൽ ആശ്ചര്യപ്പെടുന്നുവോ? നൂഹിന്റെ ജനത്തിനുശേഷം അവൻ നിങ്ങളെ പ്രതിനിധികളാക്കിയതും നിങ്ങൾക്ക് വർധിച്ച മെയ്യൂക്ക് നൽകിയതും മറക്കാതിരിക്കുവിൻ. അല്ലാഹുവിന്റെ കഴിവിന്റെ അടയാളങ്ങൾ ഓർമിക്കുവിൻ. നിങ്ങൾ വിജയം പ്രാപിച്ചെങ്കിലോ!` അവർ ഉത്തരം കൊടുത്തു: `ഞങ്ങൾ ഒരേയൊരു അല്ലാഹുവിനു മാത്രം ഇബാദത്തു ചെയ്യുന്നതിനും പൂർവപിതാക്കൾ ഇബാദത്തു ചെയ്തുവന്ന ദൈവങ്ങളെ വെടിയുന്നതിനും വേണ്ടിയാണോ നീ ഞങ്ങളിൽ വന്നിരിക്കുന്നത്? ആട്ടെ, നീ സത്യവാനെങ്കിൽ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ദൈവികശിക്ഷ ഇങ്ങു കൊണ്ടുവന്നാട്ടെ.` അദ്ദേഹം പറഞ്ഞു: `നിങ്ങളുടെ നാഥനിൽനിന്നുള്ള ശാപവും കോപവും നിങ്ങളിൽ പതിഞ്ഞിരിക്കുന്നു. നിങ്ങളും പൂർവികരും ചമച്ചതും അല്ലാഹു ഒരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ കുറെ പേരുകളെച്ചൊല്ലി എന്നോടു തർക്കിക്കുകയാണോ? ശരി, നിങ്ങൾ കാത്തിരുന്നുകൊള്ളുക. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.` ഒടുവിൽ നാം നമ്മുടെ കാരുണ്യത്താൽ ഹൂദിനെയും സഖാക്കളെയും രക്ഷിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങൾ തള്ളിപ്പറഞ്ഞവരെ മുരടറുത്തുകളയുകയും ചെയ്തു. അവർ വിശ്വസിക്കുന്നവരായിരുന്നില്ല.(7:65-72)
  • പിന്നീട്, നമ്മുടെ വിധി സമാഗതമായപ്പോൾ ഹൂദിനെയും അദ്ദേഹത്തോടൊപ്പം സത്യവിശ്വാസം കൈക്കൊണ്ടവരെയും കാരുണ്യത്താൽ രക്ഷപ്പെടുത്തി, പരുഷമായ പീഡനത്തിൽനിന്നു മോചിപ്പിച്ചു. ഇതത്രെ ആദുവർഗം. അവർ റബ്ബിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു. അവന്റെ ദൂതന്മാരെ ധിക്കരിച്ചു.സകല സ്വേച്ഛാപ്രമത്തരുടെയും ധിക്കാരമൂർത്തികളുടെയും ചൊൽപ്പടിയിൽ നടക്കുകയും ചെയ്തു. അങ്ങനെ, ഈ ലോകത്തും ഉയിർത്തെഴുന്നേൽപുനാളിലും അഭിശപ്തരായിത്തീർന്നു. അറിയുവിൻ! ആദുവർഗം അവരുടെ റബ്ബിനെ നിഷേധിച്ചു. അറിയുവിൻ! ഹൂദിന്റെ ജനമായിരുന്ന ആദുവർഗം അതിദൂരം തൂത്തെറിയപ്പെട്ടു.(11:58)

സ്വാലിഹ്[തിരുത്തുക]

ഇബ്രാഹിം[തിരുത്തുക]

ലൂത്ത്[തിരുത്തുക]

  • ലൂത്തിനെയും നാം പ്രവാചകനായി നിയോഗിച്ചു. അദ്ദേഹം സ്വജനത്തോടു പറഞ്ഞതോർക്കുക: `നിങ്ങൾ ഇത്ര നാണമില്ലാത്തവരായോ, നിങ്ങൾക്കുമുമ്പ് ലോകത്താരും ചെയ്തിട്ടില്ലാത്ത ഈ വഷളത്തം ചെയ്യാൻ? ലൈംഗികാസക്തി ശമിപ്പിക്കുന്നതിന് നിങ്ങൾ സ്ത്രീകളെ വെടിഞ്ഞ് പുരുഷന്മാരെ സമീപിക്കുന്നു. സത്യത്തിൽ, നിങ്ങൾ തികച്ചും അതിരുകടന്ന ജനംതന്നെ.` പക്ഷേ, ആ ജനത്തിന്റെ മറുപടി ഇതല്ലാതൊന്നുമായിരുന്നില്ല: `ഇവരെ നമ്മുടെ നാട്ടിൽനിന്നു പുറത്താക്കുക. ഇവർ വലിയ വിശുദ്ധന്മാരായി ചമയുന്നുവല്ലോ! ഒടുവിൽ ലൂത്തിനെയും കുടുംബത്തെയും-അദ്ദേഹത്തിന്റെ പത്നിയെ ഒഴിച്ച്; അവൾ പിന്മാറിനിന്നവരുടെ കൂട്ടത്തിലായിരുന്നു66 -നാം രക്ഷപ്പെടുത്തി. ആ ജനത്തിന്റെ മേലോ, നാം ഒരു പേമാരിയങ്ങു വർഷിച്ചു. ആ പാപികളുടെ പരിണതി എന്തായി എന്നു നോക്കുക.(7:80-84)
  • നമ്മുടെ മാലാഖമാർ ലൂത്തിന്റെ അടുക്കലെത്തിയപ്പോൾ,അദ്ദേഹം അവരുടെ വരവിൽ വളരെ പരിഭ്രമിക്കുകയും മനസ്സുമുട്ടുകയും ചെയ്തു. `ഇന്നൊരു ക്ളേശദിനം തന്നെ` എന്ന് അദ്ദേഹം പറഞ്ഞുപോയി.(ആ അതിഥികൾ എത്തേണ്ട താമസം) ജനം അദ്ദേഹത്തിന്റെ ഭവനത്തിലേക്കു പാഞ്ഞടുത്തു. മുമ്പേ അവർ ഇത്തരം നീചവൃത്തികൾ ശീലിച്ചവരായിരുന്നു. ലൂത്ത് അവരോടു പറഞ്ഞു: `അല്ലയോ സഹോദരങ്ങളേ, എന്റെ പെൺമക്കളിതാ. ഇവരാകുന്നു നിങ്ങൾക്ക് ഏറെ വിശുദ്ധകളായിട്ടുള്ളവർ. അല്ലാഹുവിനെ ഭയപ്പെടുവിൻ. അതിഥികളുടെ കാര്യത്തിൽ എന്നെ അപമാനിക്കരുതേ! നിങ്ങളിൽ വിവേകമുള്ള ഒരു മനുഷ്യനുമില്ലേ?` അവർ മറുപടി നൽകി: `നിന്റെ പെൺമക്കളിൽ ഞങ്ങൾക്ക് ഒരു താൽപര്യവുമില്ലെന്ന് നിനക്കുതന്നെ അറിയാമല്ലോ.ഞങ്ങളെന്താണാഗ്രഹിക്കുന്നതെന്നും നിനക്കറിയാം.` ലൂത്ത് പറഞ്ഞു: `ഹാ കഷ്ടം! നിങ്ങളെ നേരെയാക്കാൻ എനിക്കു കഴിവുണ്ടായിരുന്നുവെങ്കിൽ!` അല്ലെങ്കിൽ എനിക്കവലംബിക്കാൻ ബലിഷ്ഠമായ ഒരു താങ്ങുണ്ടായിരുന്നുവെങ്കിൽ!` അപ്പോൾ മലക്കുകൾ അദ്ദേഹത്തോടു പറഞ്ഞു: `അല്ലയോ ലൂത്ത്, നിന്റെ നാഥനാൽ നിയുക്തരായ ദൂതന്മാരല്ലോ ഞങ്ങൾ. ഈ ആളുകൾക്ക് നിന്നെ തെല്ലും ഉപദ്രവിക്കുവാൻ സാധിക്കുകയില്ല. അതുകൊണ്ട് കുറെ രാച്ചെന്നിട്ട് കുടുംബത്തെയും ബന്ധുക്കളെയും കൂട്ടി നീ പുറപ്പെടണം. ശ്രദ്ധിക്കുക: നിങ്ങളിലാരും തിരിഞ്ഞുനോക്കരുത്.89 പക്ഷേ, നിന്റെ ഭാര്യ (കൂടെ വരുന്നതല്ല). എന്തുകൊണ്ടെന്നാൽ, ആ ജനത്തെ ബാധിക്കുന്നത് അവളെയും ബാധിക്കുന്നതാകുന്നു.ഇതാ, ഇവരെ നശിപ്പിക്കാൻ നിശ്ചയിച്ച സമയം പ്രഭാതമത്രെ. പ്രഭാതം എത്രയും അടുത്തുകഴിഞ്ഞില്ലേ?`(11:77-81)

ഇബ്രാഹിം[തിരുത്തുക]

ഇസ്മായീൽ[തിരുത്തുക]

ഇസ്ഹാഖ്[തിരുത്തുക]

യഅഖൂബ്[തിരുത്തുക]

ശുഐബ്[തിരുത്തുക]

  • ഒടുവിൽ നമ്മുടെ വിധി വന്നെത്തിയപ്പോഴോ, ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കരുണയാൽ രക്ഷിച്ചു. അക്രമം പ്രവർത്തിച്ചവരോ, ചലനമറ്റവരായി സ്വഭവനങ്ങളിൽ വീണടിഞ്ഞുപോകുംവിധം ഒരു ഘോരഗർജനം അവരെ ബാധിച്ചു. അവർ ഒരിക്കലും അവിടെ പാർത്തിട്ടേയില്ലാത്തപോലെ. അറിയുവിൻ! സമൂദ്വർഗം ദൂരെ തൂത്തെറിയപ്പെട്ടതുപോലെ മദ്യൻവാസികളും തൂത്തെറിയപ്പെട്ടു. (11:94)

മൂസ[തിരുത്തുക]

ഫറോവ[തിരുത്തുക]

ഖാറൂൻ[തിരുത്തുക]

ഹാറൂൻ[തിരുത്തുക]

യൂനുസ്[തിരുത്തുക]

ദാവൂദ്[തിരുത്തുക]

യഹ്യ[തിരുത്തുക]

സുലൈമാൻ[തിരുത്തുക]

ശേബാരാജ്ഞി[തിരുത്തുക]

ഈസ[തിരുത്തുക]

ഗുഹാവാസികൾ[തിരുത്തുക]

  • അവരുടെ യഥാർഥ കഥ നാം നിനക്കു പറഞ്ഞുതരാം: അത് നാഥനിൽ വിശ്വസിച്ച ഒരു സംഘം യുവാക്കളായിരുന്നു. നാം അവർക്ക് സന്മാർഗത്തിൽ പുരോഗതിയരുളി. അവരുടെ മനസ്സുകളെ നിശ്ചയദാർഢ്യമുള്ളതാക്കി; അപ്പോൾ അവർ എഴുന്നേറ്റുനിന്നു പ്രാർഥിച്ചു: `ആകാശഭൂമികളുടെ നാഥൻ മാത്രമാകുന്നു ഞങ്ങളുടെ റബ്ബ്, അവനെ വെടിഞ്ഞ് മറ്റാരെയും ഞങ്ങൾ പ്രാർഥിക്കുകയില്ല, അവ്വിധം ചെയ്താൽ ഞങ്ങൾ തികഞ്ഞ അതിക്രമം ചെയ്തവരാകും.` (പിന്നീട് അവർ പരസ്പരം പറഞ്ഞു:) `നമ്മുടെ ഈ ജനം പ്രപഞ്ചനാഥനെ വെടിഞ്ഞ് ഇതരന്മാരെ ദൈവങ്ങളാക്കിയിരിക്കുന്നു. ഇവർ അതിന് സ്പഷ്ടമായ തെളിവുകളൊന്നും കൊണ്ടുവരാത്തതെന്ത്? അല്ലാഹുവിന്റെ പേരിൽ കള്ളം ചമക്കുന്നവനേക്കാൾ വലിയ അധർമി ആരാണുള്ളത്? ഇപ്പോൾ നിങ്ങൾ അവരിൽനിന്നും, അല്ലാഹുവല്ലാത്ത അവരുടെ ആരാധ്യരിൽനിന്നും വേർപിരിഞ്ഞുവന്നിരിക്കയാണല്ലോ. ഇനി ആ ഗുഹയിൽ ചെന്നു അഭയം പ്രാപിക്കാം. നിങ്ങളുടെ റബ്ബ് അവന്റെ കാരുണ്യം നിങ്ങൾക്ക് ചൊരിഞ്ഞുതരും. നിങ്ങളുടെ കാര്യം സുഗമമാക്കിത്തരികയും ചെയ്യും... ഒരുവൻ ചോദിച്ചു: `ഈ അവസ്ഥയിൽ എത്ര നാൾ കഴിഞ്ഞു?` ചിലർ പറഞ്ഞു: `ഒരു നാൾ മുഴുവൻ, അല്ലെങ്കിൽ അതിലൽപം കുറച്ച് കഴിച്ചുകൂട്ടിയിരിക്കും.` പിന്നെ അവർ പറഞ്ഞു: `നാം ഈ അവസ്ഥയിൽ എത്രകാലം കഴിഞ്ഞുകൂടിയെന്ന് അല്ലാഹുവിനേ അറിയൂ. ഏതായാലും നിങ്ങളിലൊരാളെ ഈ വെള്ളിനാണയങ്ങളുമായി പട്ടണത്തിലേക്കയയ്ക്കുക. അവൻ എവിടെയാണ് ഏറ്റം നല്ല ഭക്ഷണം കിട്ടുകയെന്ന് നോക്കട്ടെ. അതിൽനിന്ന് വല്ലതും വാങ്ങിക്കൊണ്ടു വരികയും ചെയ്യട്ടെ. അവൻ ജാഗ്രത പാലിക്കേണം. നിങ്ങൾ ഇവിടെ ഉണ്ടെന്ന് ആരെയും അറിയിക്കരുത്. ജനത്തിന്റെ പിടിയിലെങ്ങാനും പെട്ടുപോയാൽ അവർ നിങ്ങളെ കല്ലെറിഞ്ഞു കൊന്നുകളയും. അല്ലെങ്കിൽ ബലാൽക്കാരം അവരുടെ മതത്തിലേക്ക് തിരിച്ചുകൊണ്ടുപോകും. അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഒരിക്കലും മോക്ഷം പ്രാപിക്കയില്ല`-ഇങ്ങനെ നാം നഗരവാസികൾക്ക് അവരെക്കുറിച്ചറിവു കൊടുത്തു; അല്ലാഹുവിന്റെ വാഗ്ദത്തം സത്യമാണെന്നും അന്ത്യനാൾ നിസ്സംശയമായും വന്നണയുമെന്നും അവർ അറിയുവാൻ. അവർ പരസ്പരം തർക്കത്തിലേർപ്പെട്ടത്, (ഗുഹാവാസികളോട്) എങ്ങനെ വർത്തിക്കണം എന്ന കാര്യത്തിലായിരുന്നു. ചിലയാളുകൾ പറഞ്ഞു: `അവർക്കു മീതെ ഒരു മതിൽ പണിയാം. അവരുടെ കാര്യം അവരുടെ രക്ഷിതാവിനു മാത്രമേ അറിയൂ.` എന്നാൽ അവരുടെ കാര്യങ്ങളിൽ സ്വാധീനമുള്ളവർ പറഞ്ഞു: `അവരുടെ മീതെ നാം ഒരാരാധനാലയം തന്നെ നിർമിക്കും.`

... പറയുക: `അവർ എത്ര പേരുണ്ടായിരുന്നുവെന്ന് നന്നായറിയുന്നവൻ എന്റെ നാഥൻ മാത്രമാകുന്നു. തുച്ഛമാളുകളേ അവരുടെ ശരിയായ എണ്ണമറിയുന്നുള്ളൂ.` സാധാരണ സംസാരത്തിൽ കവിഞ്ഞു അവരുടെ എണ്ണത്തെക്കുറിച്ച് നീ ജനങ്ങളോട് ചർച്ച ചെയ്യരുത്. അവരെക്കുറിച്ച് ആരോടും ഒന്നും ചോദിക്കയും വേണ്ട. നോക്കുക: ഒരു കാര്യത്തെക്കുറിച്ചും, `ഞാൻ നാളെ അതു തീർച്ചയായും ചെയ്യും` എന്ന് ഒരിക്കലും നീ പറയരുത്. (നിനക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല) അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ. ഓർക്കാതെ ഇത്തരം വാക്ക് വായിൽനിന്നു വീണുപോയാൽ ഉടനെ റബ്ബിനെ സ്മരിച്ചുകൊണ്ട് പറയുക: `എന്റെ നാഥൻ എന്നെ ഇതിനെക്കാൾ ഗുണകരമായതിലേക്കു നയിച്ചുകൂടായ്കയില്ല` -അവർ തങ്ങളുടെ ഗുഹയിൽ മുന്നൂറു സംവത്സരങ്ങൾ വസിച്ചു. (ചിലയാളുകൾ കാലഗണനയിൽ) ഒൻപതു വർഷങ്ങൾ കൂട്ടിയിട്ടുണ്ട്. നീ പറയുക: `അവരുടെ ഗുഹാവാസകാലം അല്ലാഹുവിനു മാത്രമേ അറിയൂ.(18:13-31)

മൂഹമ്മദ്[തിരുത്തുക]

"https://ml.wikiquote.org/w/index.php?title=ഖുർആനിലെ_ചരിത്ര_മൊഴികൾ&oldid=10973" എന്ന താളിൽനിന്ന് ശേഖരിച്ചത്