കോട്ടയം കുഞ്ഞച്ചൻ
ദൃശ്യരൂപം
1990-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കോട്ടയം കുഞ്ഞച്ചൻ.
- സംവിധാനം: ടി.എസ്. സുരേഷ് ബാബു. രചന: ഡെന്നിസ് ജോസഫ്.
കോട്ടയം കുഞ്ഞച്ചൻ
[തിരുത്തുക]- എടാ ഉപ്പുകണ്ടം കോര കഴുവേറീടെ മോനെ, ഇറങ്ങിവാടാ. ... വിടെടാ, പ്രിൻസിപ്പാളോ? ഏത് പ്രിൻസിപ്പാള്? ഏത് കോളേജ്? ഞാൻ കോട്ടയം കുഞ്ഞച്ചനാടാ, കേ.ഡി. പ്രിൻസിപ്പാളോ? അതൊക്കെ പണ്ട്. നാലാം ക്ലാസ്സും ഡ്രില്ലുമുള്ളവനെ പ്രിൻസിപ്പാളെന്ന് വിളിക്കുന്നോ കഴുവേറീടെ മോനെ. നീയും മേടിക്കും. ഇറങ്ങിവാടാ കോരക്കഴുവേറീടെ മോനെ. എടാ പാപ്പീ, അപ്പീ, മാത്താ പോത്തോ, എവിടെടാ? നിന്റെ ചേട്ടൻ ചത്തോടാ? ഇറക്കിവിടെടാ അവനെ. ഇന്നവന്റെ കുടലെടുത്ത് മപ്പാസ്സടിച്ചിട്ട് തന്നെ കാര്യം. കോട്ടയം കുഞ്ഞച്ചനെ തല്ലാൻ ചങ്കുറപ്പുള്ള ഏത് ഉപ്പുകണ്ടം ചട്ടമ്പിയാടാ ഉള്ളത്. കണ്ണിൽ മണ്ണുവാരിയിട്ടിട്ടാണോടാ ആൺപിള്ളേര് തല്ലുന്നേ? ഇതെന്നാടാ പൂഴിക്കടകൻ അടിയോ? നീയാരാടാ തച്ചോളി ഒതേനനോ, പന്ന കഴുവേറീടെ മോനെ. ഇറങ്ങിവരുകേലെടാ, ഇറങ്ങിവരുകേലാ. എനിക്കറിയാം. നീയൊക്കെ എട്ടും പത്തും പേരും കൂടി ഓർക്കാപ്പുറത്ത് വന്ന് തല്ലും. നിന്റെ വീട്ടുമുറ്റത്താടാ നിക്കുന്നേ. ധൈര്യമുണ്ടേ, ആണാണേ ഇറങ്ങിവാടാ കോരക്കഴുവേറി. എടീ ഏലിയാമ്മേ, നിന്റെ ചുന്ദരിമോളെ ഇങ്ങോട്ട് പറഞ്ഞുവിടെടി. നിന്റെ മോള്, അവള് പറഞ്ഞിട്ടാ ഞാൻ ആ കിഴക്കൻമലേന്ന് വന്ന ആ കൊരങ്ങനെ അപമാനിച്ചുവിട്ടത്. എന്നിട്ട് നേരംവെളുത്തപ്പോ കാലുമാറി കള്ളക്കഴുവേറീടെ മോള്. എന്നെ പറ്റിച്ചവളെ ഞാൻ വെറുതെ വിടാൻ പോണില്ല. ഹഹ... എടീ ഏലിയാമ്മേ, നിന്റെ പെൺമക്കള് രണ്ടും എന്റെ കൈയിൽ കിടന്ന് പിടയ്ക്കും. എന്റെ തള്ളേടെ പ്രായമുണ്ട് നിനക്ക്. എന്നാലും പറയും ഞാൻ. നീയും എന്റെ കൈയിൽ കിടന്ന് പെട പെട പെടയ്ക്കുവെടി. എടാ ഊറിയ പുണ്യാളൻ മിഖായാലേ, നീ ചെവിയെ നുള്ളിക്കോ. എട്ട്... എട്ടുദിവസം നീയൊന്നും ഈ ഭൂമിയിൽ ജീവിച്ചിരിക്കത്തില്ല. കോട്ടയം കുഞ്ഞച്ചനാടാ പറയുന്നേ. എടീ മോളീ, മോളിക്കുട്ടി, നീ നിന്റെ തന്തയ്ക്കും അമ്മാച്ചൻമാർക്കും വേണ്ടി പള്ളിയിൽ പോയി മരണ ഒപ്പീസ് ചൊല്ലിക്കോടി. കഴുവേറീടെ മോളേ. ... പോടാ. കോട്ടയം എവിടെ കിടക്കുന്നു, ഉപ്പുകണ്ടം എവിടെ കിടക്കുന്നു. കുഞ്ഞച്ചനോടാണോടോ കളി. അടിയും തടിയും മരത്തേകേറ്റവും പഠിച്ചിട്ടുതന്നേടാ കുഞ്ഞച്ചൻ...
- അയ്യേ, ഇവനാണോ പരിഷ്കാരി? ... അല്ല, ദേ... ഞാൻ തുറന്നുപറയുമ്പോ മറ്റൊന്ന് വിചാരിക്കരുത് കേട്ടോ ചേട്ടത്തി. ഈ പരിഷ്കാരി എന്നൊക്കെ പറയുമ്പോ ഞാൻ വിചാരിച്ചത്... ഇതൊരുമാതിരി തല മുഴുവനും എണ്ണേംപെരട്ടി മുപ്പത്താറിഞ്ച് ബെല്ലും പാളബെൽറ്റും സ്വർണ്ണപ്പല്ലും... ഒരുമാതിരി കാട്ടുമാക്കാന്റെ സൈസ്.
കഥാപാത്രങ്ങൾ
[തിരുത്തുക]- മമ്മൂട്ടി – കോട്ടയം കുഞ്ഞച്ചൻ