Jump to content

കുലതൊടാറായപ്പോൾ തളപ്പറ്റു

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

കുല തൊടാറായപ്പോൾ തളപ്പറ്റു.

വാക്യാർത്ഥം

[തിരുത്തുക]

തെങ്ങിൽ കയറി കുലയിൽ തൊടാറായപ്പോഴേയ്ക്കും കാലിൽ ഇട്ടിരുന്ന തളപ്പ് അഴിഞ്ഞു (അറ്റു) പോയി.

ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്തു തീരാറാകുമ്പോൾ എന്തെങ്കിലും വിഘ്നം സംഭവിക്കുക.

തെങ്ങിന്റെ ഏറ്റവും മുകളറ്റത്തു ചെല്ലുമ്പോൾ തളപ്പു നഷ്ടമാവുക എന്നു പറഞ്ഞാൽ കയറുന്ന ആൾക്ക് ജീവൻ നഷ്ടമാകുന്ന അവസ്ഥ വരെ സംഭവിക്കാമല്ലോ.. അഥവാ ആയുസ്സു തിരികെ കിട്ടിയാലും പരിക്കുകളോടെ ആയിരിക്കും.