കുഞ്ഞപ്പൻ മരംകെട്ടീ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

കുഞ്ഞപ്പൻ മരംകെട്ടീ
ഒരുവളയംവന്നപ്പം
കുഞ്ഞപ്പൻ മരംകെട്ടീ
ചിറ്റുമരം വന്നപ്പം
അന്നല്ലടീ രാജപ്പെണ്ണേ
അമ്മിക്കല്ലീച്ചോറുതന്നേ
തിന്തിമിതിന്തിമിന്താരോം
തിന്തിമിതിന്തിമിന്താരോം
കുട്ടിയാടുംമേച്ചടിച്ചൂ
തലപ്പാളേൽ കൂലീംകൊണ്ട്
അന്നല്ലടീ രാജപ്പെണ്ണേ
പാക്കുന്തോട്ടിച്ചോറുതന്നേ
ചാലോട്ടുക്കണ്ടംനട്ട്
തലപ്പാളേക്കൂലിംകൊണ്ട്
അന്നല്ലടീ രാജപ്പെണ്ണേ
വെറ്റേമ്മാൻതേച്ചുതന്നേ
തിന്തിമിതിന്തിമിന്താരോം

"https://ml.wikiquote.org/w/index.php?title=കുഞ്ഞപ്പൻ_മരംകെട്ടീ&oldid=21681" എന്ന താളിൽനിന്ന് ശേഖരിച്ചത്