കുഞ്ജരശൗചന്യായം
ദൃശ്യരൂപം
കുഞ്ജരം=ആന; ആനയെ കുളിപ്പിച്ചു വിട്ടാലും എവിടെയെങ്കിലും പൊടിമണ്ണു കണ്ടാൽ വാരി സ്വന്തം ദേഹത്തു പൂശും.
ചിലരുടെ സ്വഭാവം,ചില രീതികൾ ചിലപ്പോൾ ശീലങ്ങൾ - ഇവയൊക്കെ എത്രതന്നെ ശ്രമിച്ചാലും മാറ്റാൻ പറ്റിയെന്നു വരില്ല.
ചൊല്ലുകൾ
- കുളിപ്പിച്ചാലും പന്നി ചേറ്റിൽ
- നടുക്കടലിലും നായ നക്കിയേ കുടിക്കൂ
- അട്ടയെപ്പിടിച്ചു മെത്തയിൽ കിടത്തിയ പോലെ
- നായുടെ വാലു പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ
- പാമ്പിനു പാലു കൊടുത്താലും ഛർദ്ദിക്കുന്നതു വിഷം
- ജാത്യാലുള്ളതു തൂത്താൽ പോകുമോ
- തേനൊഴിച്ചു വളർത്തിയാലും കാഞ്ഞിരം കയ്ക്കും
- കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല
- കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാനാന്തരേ കയ്പു ശമിപ്പതുണ്ടോ
- ക്ഷീരം കൊണ്ടു നനച്ചാലും വേപ്പിന്റെ കയ്പു വിടുമോ
- ഉള്ളിക്കു പാലൊഴിച്ചാൽ ഉൾനാറ്റം പോകുമോ