Jump to content

കിലുക്കം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

1991-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കിലുക്കം.

സംവിധാനം: പ്രിയദർശൻ. രചന: വേണു നാഗവള്ളി.

നിശ്ചൽ

[തിരുത്തുക]
  • ഹലോ മാഡം. വെൽകം ടൂ ഊട്ടി. നൈസ് ടൂ മീറ്റ് യൂ. [ആവർത്തിത വാചകം]
  • കിട്ടിയാ ഊട്ടി, ഇല്ലെങ്കീ ചട്ടി.
  • ഞാനും ജോജിയും, അടിച്ചി പിരിഞ്ഞി ഹേ. മേ തും ദുശ്മൻ!

കിട്ടുണ്ണി

[തിരുത്തുക]
  • അടിച്ചു മോളേ...
  • പോടാ... മ... മ... മ... അല്ലെങ്കി വേണ്ട. മത്തങ്ങത്തലയാ!
  • ഞാൻ ഇവിടന്ന് പോയാലുണ്ടല്ലോ, താനിവിടെ കിടന്ന് ക്ഷ... ണ്ണ... ടട്ട... ണ്ണ... ചച്ച... ഞഞ്ഞ വരക്കും. അതു കാണാൻ ഞാനെന്റെ സ്വന്തം കാറിൽ വരും. ഞാനെന്റെ സ്വന്തം കാറിൽ വരും.
  • അങ്കമാലിയിലെ അമ്മാവൻ ആരാന്നാ പറഞ്ഞേ?

സംഭാഷണങ്ങൾ

[തിരുത്തുക]
ജോജി: കഷണം നിനക്കും പകുതി ചാർ എനിക്കും, അല്ലേ?
നിശ്ചൽ‍: ചാറിൽ മുക്കി നക്കിയാ മതി.
ജോജി: എടാ, എച്ചി എന്നും എച്ചിയാണ്.
നിശ്ചൽ‍: എടാ, ദരിദ്രവാസി എന്നും ദരിദ്രവാസിയാണ്.

നിശ്ചൽ‍: കെളവന് നല്ല ഉന്നമില്ലാത്തത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി. [വെടി കൊണ്ട് ആശുപത്രിയിൽ കിടക്കുമ്പോൾ]
ഡോക്‌ടർ‍: പുറത്ത് പോലീസ്കാർ വന്ന് നിപ്പുണ്ട്.
നിശ്ചർ‍: അവരോട് അകത്തു കേറി വരാൻ പറ.
ഡോക്‌ടർ‍: മോഷണക്കുറ്റത്തിന് കേസ് ചാർജ്ജ് ചെയ്തിട്ടുൺട്.
നിശ്ചർ‍: അത് മാറ്റി കൊലപാതകമാക്കി എന്നെയൊന്നു തൂക്കിക്കൊല്ലാൻ പറ.

നന്ദിനി : കിട്ടുണ്ണിയേട്ടാ... കാമധേനുവിന്റെ ഫലം... കാമധേനു ലോട്ടറി റിസൽട്ട്സ്
കിട്ടുണ്ണി :അയ്യോ... ഞാനത് മറന്നു. ഏന്റെ പൊന്നു സൂര്യ ഭഗവാനേ... ഇത്തവണയെങ്കിലും എന്റെ കാമധേനുവിനു തന്നെ അടിയ്ക്കണേ... വായിച്ചേ
നന്ദിനി : ഒന്നാം സമ്മാനം...10 ലാക്സ് ആന്റ് അംബാസഡർ കാറും
കിട്ടുണ്ണി :ഹും! ഇതൊക്കെ കൊറേ കേട്ടട്ട്ണ്ട്
നന്ദിനി :ഫസ്റ്റ് പ്രൈസ്... ടിക്കറ്റ് നമ്പർ K...
കിട്ടുണ്ണി :K.. കൊറേ കണ്ടട്ട്ണ്ട്
നന്ദിനി :L...
കിട്ടുണ്ണി :L... ഉം...
നന്ദിനി :ഏഴ്...
കിട്ടുണ്ണി :ഏഴ്...
നന്ദിനി :രണ്ട്...
കിട്ടുണ്ണി :രണ്ട്...
നന്ദിനി :പൂജ്യം ...
കിട്ടുണ്ണി :പൂജ്യം ...
നന്ദിനി : ഏഴ്...
കിട്ടുണ്ണി : ഏഴ്...
നന്ദിനി :എട്ട്...
കിട്ടുണ്ണി :എട്ടേ...
നന്ദിനി :ഇതു വരെ ശരിയാണോ കിട്ടുണ്ണിയേട്ടാ...?
കിട്ടുണ്ണി :ഇതു വരെ വളരെ ശരിയാ!
നന്ദിനി :നാല്...
കിട്ടുണ്ണി :നാലേ
നന്ദിനി :മൂന്ന്
കിട്ടുണ്ണി :മൂന്നേ...
നന്ദിനി :ഒന്ന്...
കിട്ടുണ്ണി :എന്താ പറഞ്ഞേ?
നന്ദിനി :ഒന്ന്!
കിട്ടുണ്ണി :ഒന്നാ?
നന്ദിനി :ആ..
കിട്ടുണ്ണി :അടിച്ചു മോളേ...

കിട്ടുണ്ണി :ഡോ... താനിതെവടയ്ക്കാ നോക്കണേ...? താനെന്താ പൊട്ടൻ കളിയ്ക്യാ? ഡോ... കോട്ടും സൂട്ടുമിട്ട് ടൊരു വെറകു കൊള്ളീം കടിച്ചു പിടിച്ച് നാലണയ്ക്കു കൊള്ളാത്ത ഒരു ലൊടുക്ക കാറില് ഇങ്ങനെ ഞെളിഞ്ഞിരുന്നാലേയ്, സായിപ്പാവില്യാ. നിന്നെയിന്നു ഞാൻ ശരിയാക്കി തരാടാ... എടാ മുരട്ടു കാളേ... സുപ്രീം കോടതീന്ന് വിളിയ്ക്കാൻ തൊടങ്ങീതല്ലേ നീയെന്റെ തന്തയ്ക്ക്! ഇത്രേം നാളും ഞാനത് കേട്ടതേയ്, എന്റെ ഗതികേടോണ്ടാ... ഏത് പേട്ടയ്ക്കും കാശ്‌ണ്ടായാ ഏത് പാവപ്പെടവന്റേം തന്തയ്ക്ക് വിളിയ്ക്കാം... മുപ്പത്തഞ്ച് കൊല്ലം താനെന്തെ തന്തയ്ക്ക് വിളിച്ചില്ലേ... ആ തെറിയൊക്കെ ഞാനിപ്പോ തന്നെ വിളിച്ചിരിയ്ക്കണു...
ജഡ്‌ജ് :ഡാ!!!
കിട്ടുണ്ണി :ഡാ...ന്നാ...??? അടിച്ചു നിന്റെ മോന്തേടെ ഷെയ്പ്പ് ഞാൻ മാറ്റും! താനെന്താ വിചാരിച്ചേ? ജീവിത കാലം മുഴുവൻ തന്റെ ചെരിപ്പു നക്കി ഞാനിവിടെ കഴിയൂന്ന് വിചാരിച്ചോ... വേലക്കാരോട് എങ്ങനെ പെരുമാറണം ന്നൊള്ളത് ഞാൻ തനിയ്ക്ക് കാണിച്ചു തരാം... കൊറച്ച് വേലക്കാരെ ഞാനെന്റെ വീട്ടില് നിർത്തണ്ണ്ട്... എന്നിട്ട് ഞാൻ തന്നെ വന്ന് വിളിച്ച് കാണിക്യാ...

ഡോ... ഇങ്ങട് നോക്കടോ... ഡോ, ഇബടെ! താനിപ്പോ വിചാരിയ്ക്കുന്നുണ്ടാകും... മൂർ‌ഖൻ പാമ്പിനെയാണല്ലോ ഈശ്വരാ ഞാൻ പാലു കൊടുത്ത് വളർത്തിയേന്ന്... അതേടാ, മൂർഖൻ പാമ്പിനെ തന്ന്യാ താൻ പാലു കൊടുത്ത് വളർത്തീത്. എത്ര പേരെ താൻ തൂക്കി കൊല്ലാൻ വിധിച്ചട്ട്‌ണ്ട്... അതിന്റെ പാപൊക്കെ തീരാതെ പോകാൻ പറ്റ്വോടോ? ഞാൻ പോയിക്കഴിഞ്ഞാ താനിവിടെ കിടന്ന് മൂക്കു കൊണ്ട് ക്ഷ, ങ്ങ, ചഛ ജഝ ഞഞ്ഞ ടഡ്ഡ ണണ്ണ തത്ഥ ങ് ങ്ങ വരയ്ക്കും... അതു കാണാൻ ഞാനെന്റെ സ്വന്തം കാറില്ഉ വരും... ഞാനെന്റെ സ്വന്തം കാറിലു വരും... അഹങ്കാരം കൊണ്ടു പറയല്ലടാ പട്ടീടെ മോനെ...

ജഡ്‌ജ് :ഫാ, നിർത്തടാ റാസ്കൽ!
കിട്ടുണ്ണി :നീ പോടാ മ.. മ..മ.. അല്ലെങ്കി വേണ്ട, മത്തങ്ങാത്തലയാ... ധൈര്യണ്ടെങ്കി ഇങ്ങട് വാടാ പൊറത്തേയ്ക്ക്... ഇങ്ങട് വാടാ... ആഹാ, അത് ശരി! മത്തങ്ങാത്തലയാ, കൊല്ലൂടാ നിന്നെ ഞാൻ!

ജഡ്‌ജ് :എവിടെ?
കിട്ടുണ്ണി :എന്ത്?
ജഡ്‌ജ് :കാറ്...​
കിട്ടുണ്ണി :എനിയ്ക്ക് വെശക്കണു... ഏഴു ദെവസായി ആഹാരം കഴിച്ചിട്ട്...
ജഡ്‌ജ് :വീട്ടിൽ വേലക്കാരുണ്ടായിരുന്നില്ലേ വെച്ചു വെളമ്പി തരാൻ?
കിട്ടുണ്ണി :ശവത്തീ കുത്തരുത് ജഡ്ജിയേമ്മാനേ
ജഡ്‌ജ് :ഏമാനേന്നല്ലല്ലോ അന്ന് നീയെന്നെ വിളിച്ചത്
കിട്ടുണ്ണി :സാറെന്ന് വിളിയ്ക്കാറുണ്ട്, ജഡ്ജിയദ്ദേഹം ന്ന് പറയാറുണ്ട്... എന്താ, അത് തെറ്റാ?
ജഡ്‌ജ് :അല്ലാ, ആ കാറു വാങ്ങാൻ പോയ ദിവസം എന്നെ വേറൊരു പേരു വിളിച്ചല്ലോ
കിട്ടുണ്ണി :ഞാനൊരു സത്യം പറഞ്ഞാ അത് വിശ്വസിയ്ക്ക്യോ?
ജഡ്‌ജ് : ആ പറ!
കിട്ടുണ്ണി :ന്നാ, എനിയ്ക്കത് ഓർമ്മയില്യ.
നന്ദിനി :എനിയ്ക്കോർമ്മയിണ്ട്. മത്തങ്ങാത്തലയാന്ന് വിളിച്ചില്ലേ
കിട്ടുണ്ണി :നിനയ്ക്കിനീം മത്യായിട്ടില്യാല്ലേ... ദേ ഇവളൊരുത്തിയാ ഇതൊക്കെ വരുത്തി വച്ചത്. ലോട്ടറിയടിച്ചൂന്ന് ഇവളാ എന്നോട് പറഞ്ഞത്. ഞാൻ കാറും വീടും വേടിയ്ക്കുമ്പോ ഇവടത്തെ തല്ലിപ്പൊളി പണി കളഞ്ഞിട്ട് എന്റെ വീട്ടീ വന്ന് വേലയ്ക്ക് നിക്കാ ന്ന് പറഞ്ഞു ഇവള്. ഈ മൂധേവി

കഥാപാത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=കിലുക്കം&oldid=21654" എന്ന താളിൽനിന്ന് ശേഖരിച്ചത്