കിരീടം (ചലച്ചിത്രം)

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കിരീടം.

സംവിധാനം: സിബി മലയിൽ. രചന: ലോഹിതദാസ്‌.

സേതു[തിരുത്തുക]

  • അമ്മേ, ജീവിതം എനിക്ക് കൈവിട്ടു പോകുന്നു. എന്തുചെയ്താലും ചെന്നവസാനിക്കുന്നത് വലിയ തെറ്റിലാ. എന്തായി തീരുമെന്നുറപ്പ് പറയാൻ വയ്യ.

അച്യുതൻ നായർ[തിരുത്തുക]

  • മോനേ, കത്തി താഴെ ഇടെടാ... കത്തി താഴെ ഇടാനാ പറഞ്ഞത്. മോനെ കത്തി താഴെ ഇടെടാ... നിന്റച്ഛനാടാ പറയുന്നേ, കത്തി താഴെ ഇടെടാ.

സംഭാഷണങ്ങൾ[തിരുത്തുക]

സേതു: സ്കൂളാണ്, മറ്റധ്യാപകരുണ്ട് കരയരുത്. ഇന്ന് ജാമ്യത്തിൽ ഇറങ്ങി. നിശ്ചയം കഴിഞ്ഞോ. കരയരുത്.
ദേവി: ഞാൻ സമ്മതിക്കില്ല. എന്നെ കൊണ്ടുപോണം. ഈ നിമിഷം ഞാൻ വരും.
സേതു: എന്നിട്ട്.
ദേവി: നമുക്കൊരുമിച്ചു ജീവിക്കണം.
സേതു: അത് നടക്കില്ല. ഞാൻ തയ്യാറല്ല. എനിക്കെല്ലാം നഷ്ടപ്പെടുകയാണ്. നീയും എനിക്ക് നഷ്ടപ്പെടണം. അല്ലെങ്കിൽ നീ എനിക്കൊരു ബാധ്യത ആവും.
ദേവി: ബാധ്യതയോ?
സേതു: അതെ. ധാരാളം കണക്കുകൾ പറഞ്ഞു തീർക്കാനുണ്ട്. അതിനിടയിൽ ദേവിയെ കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല. മാത്രമല്ല ഇന്ന് നീ എന്റെ മനസ്സിലില്ല
ദേവി: സേതുവേട്ടാ...
സേതു: നീ എന്ത് ചെയ്യണം എന്ന് ഞാൻ പറയുന്നില്ല. വേണമെങ്കിൽ വിവാഹം കഴിച്ചു ജീവിക്കാം അല്ലെങ്കിൽ...
ദേവി: ആത്മഹത്യാ ചെയ്യാം അല്ലേ?
സേതു: എന്നെ ഇനി ഓർക്കരുത്. [നടന്നു നീങ്ങുന്നു സ്കൂൾ വരാന്തയിൽ കാണുന്ന കൃഷ്ണൻ നായരോടായി] വഴക്കുണ്ടാകാൻ വന്നതല്ല. അവളെ ആശ്വസിപ്പിക്കാൻ... നല്ലതേ വരൂ എല്ലാർക്കും.

കഥാപാത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=കിരീടം_(ചലച്ചിത്രം)&oldid=16075" എന്ന താളിൽനിന്ന് ശേഖരിച്ചത്