കാശ്മീരം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാശ്മീരം.

സംവിധാനം: രാജീവ് അഞ്ചൽ. രചന: എ.കെ. സാജൻ.

ശ്യാം[തിരുത്തുക]

  • പറയുക മാത്രമല്ല മേംസാബ്, ചിലപ്പോൾ ചെയ്യും. അങ്ങനെ ചെയ്യാനുള്ള റൈറ്റ് എനിക്കുണ്ട്. ഞാൻ lunatic ആണ്, സമ്മതിച്ചു. ഇതുപോലുള്ള trifling talk-ന് മറുപടി പറയാൻ പാടില്ലാത്തതാണ് ഒരു commando. തോക്കും തൂക്കി ആട്ടും തുപ്പുമേറ്റ് രാവും പകലും കണ്ണിലെണ്ണയൊഴിച്ച് കാവൽ നിൽക്കുന്ന എനിക്ക് Oxford English-ലെ pre-Adamite എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കാനുള്ള വിദ്യാഭ്യാസമുണ്ടെന്ന് മേംസാബ് അറിയണം. പിന്നെ, ഈ ഭൂമിയിൽ ജസ്റ്റിസ് ഉഷാവർമ്മ എന്ന സ്ത്രീ നൂറുവർഷം ആയുസ്സോടെ ജീവിച്ചിരിക്കണമെന്ന ആഗ്രഹമൊന്നും എനിക്കില്ല. നിങ്ങളെ ഒരു ചിരഞ്ജീവി ആക്കാനൊന്നുമല്ല ഞങ്ങൾ ബ്ലാക്ക് ക്യാറ്റ്സ് പാറാവ് നിൽക്കുന്നത്. വ്യക്തിപരമായി നിങ്ങൾ എന്റെ ആരുമല്ല മേംസാബ്. വെറും ഒഫീഷ്യൻ റെസ്പക്റ്റേ എനിക്ക് നിങ്ങളോടുള്ളൂ. കാശ്മീരിലെ ബാരാമുള്ളയിലും കച്ച്‌വാരയിലുമൊക്കെ നൂറുകണക്കിന് ടെററിസ്റ്റുകൾ കൊല്ലാൻ കൊലവിളിച്ചു നടക്കുന്ന ഡെൽഹിയിലെ പ്രയർ റാങ്കിലുള്ള ഒരു സ്പെഷ്യൽ കോർട്ട് ജഡ്ജിയുടെ ജീവൻ ഗവൺമെന്റിന് വലുതായതുകൊണ്ട് മാത്രമാണ് എനിക്ക് നിങ്ങളുടെ വീട്ടിലേക്ക് വരേണ്ടി വന്നത്. ഡിസിപ്ലിൻ ഉള്ള ഒരു പാരാമിലിറ്ററി ജവാൻ ആയതുകൊണ്ട് മാത്രമാണ് ഞാൻ... ഞാൻ മാത്രമല്ല, എന്റെ വിംഗിലെ ഓരോരുത്തരും നിങ്ങളെ സഹിക്കുന്നത്. ഷോക്കേസ് ഡോളായി കൂത്താടി നടക്കുന്ന നിങ്ങളുടെ മകളെ സഹിക്കുന്നത്. അവരുടെ കൂടെയുള്ള ആട്ടക്കാരെയും moronic ആയ കാമുകനെയും സഹിക്കുന്നത്.

കഥാപാത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=കാശ്മീരം&oldid=20947" എന്ന താളിൽനിന്ന് ശേഖരിച്ചത്