കാണാമറയത്ത്
Jump to navigation
Jump to search
1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കാണാമറയത്ത്.
- സംവിധാനം: ഐ.വി. ശശി. രചന: പി. പത്മരാജൻ.
ഷെർളിയുടെ കത്ത്[തിരുത്തുക]
- മൈ ഡിയർ അങ്കിൾ, അങ്കിളിന് ഞാനെഴുതുന്ന അവസാനത്തെ കത്താണിത്. ഈ കത്ത് അങ്കിളിന്റെ കൈയിൽ എത്തുമ്പോഴേക്ക് ഞാൻ ഇന്ത്യയുടെ വെളിയിലായിരിക്കും. നാളെ പുറപ്പെടുന്നു. ഒരിക്കലും തിരിച്ചുവരാൻ എനിക്ക് ഉദ്ദേശ്യമില്ല. എന്തിനാണ് ഞാൻ നൺ ആവുന്നതെന്ന് അങ്കിൾ എഴുതി ചോദിച്ചിരുന്നല്ലോ. ഞാനൊരു തെറ്റുചെയ്തു. ഒരിക്കലും ആഗ്രഹിക്കാൻ പാടില്ലാത്ത ഒരാളെ ഞാൻ ആഗ്രഹിച്ചു. തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്. ആ വിങ്ങലായിരിക്കാം ഒരുപക്ഷേ, എന്നെക്കൊണ്ടിങ്ങനെ ചെയ്യിക്കുന്നത്. ഇനി അങ്കിളെനിക്ക് എഴുതണ്ട. അങ്കിൾ പോലും വന്നില്ലല്ലോ എന്നെ യാത്രയയ്ക്കാൻ. ഷെർളി.