കറുകറെ കാർമുകിൽ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കറുകറെ കാർമുകിൽക്കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂർത്തേ

കർക്കിടത്തേവരേ കർക്കിടകത്തേവരേ

തുടം തുടം കുടം കുടം നീ വാർത്തേ

കറുകറെ കാർമുകിൽക്കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂർത്തേ

മഴവിൽക്കൊടി മാനത്ത് പൊന്നമ്പലമുറ്റത്ത് വിരിയുന്നു

തെളിയുന്നു അലിഞ്ഞലിഞ്ഞങ്ങലിഞ്ഞുമായുന്നൂ

കറുകറെ കാർമുകിൽക്കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂർത്തേ

മാനത്തൊരു മയിലാട്ടം പീലിത്തിരുമുടിയാട്ടം ഇളകുന്നൂ

നിറയുന്നൂ ഇടഞ്ഞിടഞ്ഞങ്ങൊഴിഞ്ഞു നീങ്ങുന്നൂ

കറുകറെ കാർമുകിൽക്കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂർത്തേ

മനസ്സാകെ നനഞ്ഞല്ലോ തീ കാഞ്ഞുകിടന്നല്ലോ

ഒഴിയുന്നൂ വഴിയുന്നൂ അഴിഞ്ഞു ഞങ്ങൾ തളർന്നുറങ്ങുന്നൂ

കറുകറെ കാർമുകിൽക്കൊമ്പനാനപ്പുറത്തേറി എഴുന്നള്ളും മൂർത്തേ

"https://ml.wikiquote.org/w/index.php?title=കറുകറെ_കാർമുകിൽ&oldid=20848" എന്ന താളിൽനിന്ന് ശേഖരിച്ചത്