കഞ്ഞി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ചൊല്ലുകൾ[തിരുത്തുക]

  • കഞ്ഞി നൽകാതെ കൊന്നിട്ട് പാൽപായസം തലയിലൊഴിക്കുക
  • കള്ളന് കഞ്ഞിവെക്കുക
  • ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ
  • നീയില്ലാത്ത ജീവിതം എനിക്ക് ഉപ്പില്ലാത്ത കഞ്ഞിപോലെയാണ്
  • ആറിയ കഞ്ഞി പഴങ്കഞ്ഞി
  • കഞ്ഞി നൽകാനാണില്ലെങ്കിലും പട്ടിടാൻ (മരിച്ചു കഴിഞ്ഞ്) ആളുണ്ടാകും
    1. കഞ്ഞികുടിച്ചിരുന്നാലും മീശ തുടയ്ക്കാനാളുവേണം
  • കഞ്ഞികണ്ടിടം കൈലാസം , ചോറു കണ്ടിടം വൈകുണ്ഠം
  • കഞ്ഞിക്കും ചോറിനും കരയില്ലെങ്കിൽ പറയും പോലെ വളർത്തിക്കോളാം
  • കഞ്ഞികുടിക്കഞ്ചുകടി, മൂന്നു സംശയം
  • കഞ്ഞിക്കും കാറ്റിനും അരികു വഴി
  • കഞ്ഞിയിലിട്ട തേങ്ങ പോലെ
"https://ml.wikiquote.org/w/index.php?title=കഞ്ഞി&oldid=11622" എന്ന താളിൽനിന്ന് ശേഖരിച്ചത്