ഓണത്തപ്പാ കുടവയറാ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഓണത്തപ്പാ - കുടവയറാ!

ഓണത്തപ്പാ - കുടവയറാ!!

എന്നാ പോലും - തിരുവോണം?


നാളേയ്ക്കാണേ - തിരുവോണം.

നാക്കിലയിട്ടു വിളമ്പേണം


ഓണത്തപ്പാ - കുടവയറാ

തിരുവോണക്കറിയെന്തെല്ലാം?


ചേനത്തണ്ടും ചെറുപയറും

കാടും പടലവുമെരിശ്ശേരി

കാച്ചിയ മോര്, നാരങ്ങാക്കറി,

പച്ചടി, കിച്ചടിയച്ചാറും!


ഓണത്തപ്പാ - കുടവയറാ

എന്നാ പോലും തിരുവോണം?

"https://ml.wikiquote.org/w/index.php?title=ഓണത്തപ്പാ_കുടവയറാ&oldid=15981" എന്ന താളിൽനിന്ന് ശേഖരിച്ചത്