ഓണക്കോടി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

<poem> ചിങ്ങമാസത്തിലത്തത്തിന് നാളേ ഭംഗിയോടെ തുടങ്ങിടുമോണം അച്ഛന് തരുമെനിക്കിച്ഛയില് നല്ലൊരു പച്ചക്കരയുമിടക്കരയും മുത്തച്ഛന് നല്ലൊരു മുത്തുക്കര മൂലത്തിന് നാളേ തരുമെനിക്ക് അമ്മാവന് നല്ലോരറുത്തുകെട്ടി സമ്മാനമായി തരുമെനിക്ക് സോദരന് നല്ലൊരു രുദ്രാവലി ആദരവോടെ തരുമെനിക്ക് വല്ലഭന് നല്ലൊരു പൊൻ കസവ് വല്ല പ്രകാരം തരുമെനിക്ക്

"https://ml.wikiquote.org/w/index.php?title=ഓണക്കോടി&oldid=6754" എന്ന താളിൽനിന്നു ശേഖരിച്ചത്