ഒന്നാനാം കൊച്ചു തുമ്പി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഒന്നാനാം കൊച്ചു തുമ്പി
എൻറെ കൂടെ പോരുമോ നീ
നിൻറെ കൂടെ പോന്നാലോ
എന്തെല്ലാം തരുമെനിക്ക്‌
കളിപ്പാനായ്‌ കളം തരുവേൻ
കുളിപ്പാനായ്‌ കുളം തരുവേൻ
ഇട്ടിരിപ്പാൻ പൊൻപലക
ഇട്ടുണ്ണാൻ പൊൻതളിക
കൈകഴുകാൻ വെള്ളിക്കിണ്ടി
കൈ തോർത്താൻ പുള്ളിപ്പട്ട്‌

"https://ml.wikiquote.org/w/index.php?title=ഒന്നാനാം_കൊച്ചു_തുമ്പി&oldid=20847" എന്ന താളിൽനിന്ന് ശേഖരിച്ചത്