എ.പി.ജെ. അബ്ദുൽ കലാം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
Abdulkalam04052007.jpg

ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നറിയപ്പെടുന്ന അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007). 1931 ഒക്ടോബർ 15 നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമാണ്.

കലാമിന്റെ ശ്രദ്ധേയമായ ചില മൊഴികൾ

  1. സ്വപ്നങ്ങൾ യാഥാർത്ഥ്യമാവണമെങ്കിൽ അദ്യം സ്വപ്നങ്ങൾ കാണുക
  2. കഷ്ടപാടുകൾ ആവശ്യമാണ്, എങ്കിലേ നേട്ടങ്ങൾ ആസ്വദിക്കാനാവൂ
  3. നാം ഇന്നത്തേക്ക് കുറച്ച് ത്യാഗങ്ങൾ സഹിച്ചാലേ നമ്മുടെ കുട്ടികൾക്ക് നല്ലൊരു നാളെയെ നൽകാനാവൂ.
  4. ഇന്ത്യ തന്റേടത്തോടെ തലയുയർത്തി നിന്നാലെ ബഹുമാനിക്കപ്പെടൂ. ഈ ലോകത്ത് ഭയപ്പെടുത്തലുകൾക്ക് യാതൊരു സ്ഥാനവുമില്ല. ശക്തരേ മറ്റ് ശക്തരെ ബഹുമാനിക്കുകയുള്ളൂ.
  5. കഠിനാധ്വാനം ചെയ്യുന്നവരെ മാത്രമേ ദൈവം തുണയ്ക്കൂ.ഉറപ്പിച്ചു പറയാവുന്ന ഒരു തത്ത്വമാണത്.
  6. എവറസ്റ്റ് കീഴടക്കാനോ നിങ്ങളുടെ തൊഴിൽ മേഖലയിൽ ഉന്നതിയിലെത്താനോ, ഏതായിരുന്നാലും വേണ്ടത് ശക്തിയും ആർജ്ജവവുമാണ്.
  7. മതം എന്നത് മഹാന്മാർക്ക് സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള മാർഗ്ഗമാണ്. അല്പമാർക്ക് അതൊരു ആയുധവും.
  8. ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ഒരു നല്ല വിദ്യാർത്ഥിയുടെ ലക്ഷ്ണം . നമ്മുടെ കുട്ടികൾ ചോദിക്കട്ടെ.
  9. ഒരോ കുട്ടിയും വ്യത്യസ്തനാവാൻ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ ലോകരാവട്ടെ, അവരെ മറ്റുള്ളവരെ പോലെ തന്നയാക്കിയാലേ അടങ്ങൂ എന്നു ശഠിക്കുന്നു
"https://ml.wikiquote.org/w/index.php?title=എ.പി.ജെ._അബ്ദുൽ_കലാം&oldid=21456" എന്ന താളിൽനിന്ന് ശേഖരിച്ചത്