എന്റെ മകനുണ്ണിക്കൃഷ്ണൻ
Jump to navigation
Jump to search
എന്റെ മകനുണ്ണിക്കൃഷ്ണൻ
കൃഷ്ണാട്ടത്തിനു പോകേണം
കൃഷ്ണാട്ടത്തിനു പോയാൽ പോരാ
കൃഷ്ണൻ തന്നെ കെട്ടേണം
കൃഷ്ണൻ തന്നെ കെട്ട്യാൽ പോരാ
കാളിയമർദ്ദനമാടേണം
കാളിയമർദ്ദനമാട്യാൽ പോരാ
എല്ലുമുറിയെത്തുള്ളേണം
എല്ലുമുറിയെത്തുള്ള്യാൽ പോരാ
സമ്മാനങ്ങൾ വാങ്ങേണം
സമ്മാനങ്ങൾ വാങ്ങ്യാൽ പോരാ
അമ്മക്കുസമ്മാനിക്കേണം