Jump to content

എം. കരുണാനിധി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

എം. കരുണാനിധി (3 ജൂൺ 1924 - 7 ഓഗസ്റ്റ് 2018) തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയും, ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടിയുടെ നേതാവുമായിരുന്നു. 1969-ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ. അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്നാണ് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്. 1969-71, 1971-74, 1989-91, 1996-2001 and 2006-2011 എന്നിങ്ങനെ അഞ്ച് തവണ തമിഴ്‌നാട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹം ഓരോ തവണയും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് ഭൂരിപക്ഷമാണ്‌ നേടിയിരുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങൾ ഏറെ അലട്ടിയിരുന്ന അദ്ദേഹം 2018 ആഗസ്റ്റ് 7-ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ വച്ച് അന്തരിച്ചു. മരിക്കുമ്പോൾ അദ്ദേഹത്തിനു 94 വയസ്സായിരുന്നു.

ഉദ്ധരണികൾ

[തിരുത്തുക]
  • എന്റെ വിശ്രമകാലം ആരംഭിക്കുന്നത് എന്നാണെന്ന് എനിക്ക് അറിയില്ല.
  • അനുഭവം ഒരു വിദ്യാലയമാണ്. ധിക്കാരികൾക്ക് അതിൽ നിന്നും ഒന്നും നേടാൻ കഴിയില്ല.
  • ഏകാന്തതയെപ്പോലെ ക്രൂരമായ ഒന്നും തന്നെയില്ല; അത്ര നല്ല ഒരു സുഹൃത്തുമില്ല.
  • എങ്ങനെ ചിരിക്കണമെന്നറിയാവുന്ന മനുഷ്യനേ മാനവ മൂല്യങ്ങളെ മനസ്സിലാക്കാനാവൂ
  • കൂടെ നിന്ന് ചതിക്കുന്ന സുഹൃത്തുക്കളെക്കാൾ നല്ലത് പരസ്യമായി എതിർക്കുന്ന എതിരാളികളാണ്.
  • പുസ്തകവായന നിങ്ങൾക്ക് ലോകത്തെക്കുറിച്ചുള്ള അറിവ് നൽകും, എന്നാൽ ലോകത്തെത്തന്നെ പുസ്തകമായി വായിക്കാൻ ശ്രമിച്ചാൽ നിങ്ങൾ നേടുക അനുഭവങ്ങളാണ്.
  • തേനീച്ചക്കൂടുകളും പിശുക്കന്റെ അറയും ഒരുപോലെയാണ്. രണ്ടും നിറയ്ക്കാൻ അദ്ധ്വാനിക്കുന്നവർക്ക് ഉപകരിക്കുകയില്ല.
  • അനിയന്ത്രിതമായ ചങ്ങാത്തം ദുരന്തത്തിൽ അവസാനിക്കും.
  • ഞാൻ വിശ്രമത്തിനു വിശ്രമം നൽകാറാണ് പതിവ്. സജീവ രാഷ്ട്രീയത്തിൽ നിന്നും ഒരിക്കലും വിരമിക്കില്ലെന്നാണെന്റെ പ്രതീക്ഷ.
  • താൽക്കുന്നത് നമ്മളാണെങ്കിലും, ജയിക്കുന്നത് തമിഴായിരിക്കണം.
  • പ്രകൃതി എന്നോട് എന്തെങ്കിലും ചെയ്താൽ മാത്രമേ സ്റ്റാലിന് മുഖ്യമന്ത്രിയാകാൻ സാധിക്കൂ.

അവലംബങ്ങൾ

[തിരുത്തുക]

'ഞാൻ വിശ്രമത്തിനു വിശ്രമം നൽകാറാണ് പതിവ്': കരുണാനിധിയുടെ പ്രശസ്തമായ ചില വാക്കുകളിലൂടെ.. Doolnews

"https://ml.wikiquote.org/w/index.php?title=എം._കരുണാനിധി&oldid=21879" എന്ന താളിൽനിന്ന് ശേഖരിച്ചത്