ഊഞ്ഞാൽപ്പാട്ട്
Jump to navigation
Jump to search
ഒന്നേ ഒന്നേമ്പോൽ ഒമ്പതാം നാളായി തിരുവാതിര
രണ്ടേ രണ്ടേമ്പോൽ രാവും പകലും തിരുവാതിര
മൂന്നേ മൂന്നേമ്പോൽ മൂവാളു പൊക്കത്തിൽ ഊഞ്ഞാലിട്ടു
നാലേ നാലേമ്പോൽ നാടു മുഴങ്ങുന്ന പാട്ടും പാടി
അഞ്ചേ അഞ്ചേമ്പോൽ അഞ്ചാതെ നാരീജനങ്ങളെല്ലാം
ആറേ ആറേമ്പോൽ ആറ്റിലിറങ്ങി കുളി തുടങ്ങി
ഏഴേ ഏഴേമ്പോൽ എല്ലാരും കൂടിക്കുളിച്ചു കേറി
എട്ടേ എട്ടേമ്പോൽ പട്ടു പുടവ ഞൊറിഞ്ഞുടുത്തു
ഒമ്പതേ ഒമ്പതേമ്പോൽ ഓമനപ്പെണ്ണുങ്ങൾ നോറ്റിരുന്നു
പത്തേ പത്തേമ്പോൽ ഭർത്താവുമായി സുഖിച്ചിരുന്നു.