ഊഞ്ഞാലോ ചക്കിയമ്മ
കേരളത്തിലെ പരമ്പരാഗതമായ ഒരു നാടൻ പാട്ട് ആണ് ഊഞ്ഞാലോ ചക്കിയമ്മ. ഓണക്കാലത്ത് കുട്ടികൾ ഊഞ്ഞാലാടുമ്പോൾ പാടുന്ന ഒരു ഊഞ്ഞാൽപാട്ട് ആണ് ഇത്.[1][2]
ഊഞ്ഞാലോ ചക്കിയമ്മ
ചക്കിയമ്മ മുട്ടയിട്ടേ
മുട്ട തോണ്ടി തോട്ടിലിട്ടേ
തോടുവെട്ടി കൈത നട്ടേ
കൈതയൊരു പൂവുതന്നേ
പൂവുകൊണ്ടു പന്തലിട്ടേ
പന്തലിന്മേൽ കൂണ് മുളച്ചേ
കൂണെടുത്തു തൂണുമിട്ടേ
തൂണൊടിഞ്ഞ് ആന ചത്തേ
അയ്യേന്റെപ്പോ ആന ചത്തേ
അയ്യോയെന്റെ കുഞ്ഞിമാളൂ
ആന വെറും കുഴിയാന
വകഭേദം
[തിരുത്തുക]ഊഞ്ഞാലോ ചക്കിയമ്മ
ഊഞ്ഞാലോ ചക്കിയമ്മ
മുട്ടയിട്ടു കുഞ്ഞുകൊത്തി
തോടപ്പാൻ കൈതവെട്ടി
കൈതപ്പൂവേ കൊടിയേറ്റ്
എന്തു കൊടി? വെറ്റക്കൊടി
എന്തു വെറ്റ? കണ്ണുവെറ്റ
എന്തു കണ്ണ്? ആനക്കണ്ണ്
എന്താന? കുഴിയാന
എന്തു കുഴി? ചേമ്പിൻ കുഴി
എന്തു ചേമ്പ്? വെട്ടുചേമ്പ്
എന്തു വെട്ട്? കല്ലുവെട്ട്
എന്തു കല്ല്? പൊൻകല്ല്
എന്തു പൊന്ന്? കാക്കപ്പൊന്ന്
പൊന്നെടുപ്പാൻ കൈതവെട്ടി
കൈതക്കാട്ടിൽ പൂ കിടന്നു
പൂവെടുപ്പാൻ പൂവിളിച്ചു
പൊന്നുമോൾക്ക് മിന്നുകെട്ടാൻ
പൊൻപണിക്കൻ താലിതന്നു
പൊൻവിളക്കും കൊളുത്തിവച്ച്
നിഴലിടാതെ താലികെട്ടി
- ↑ കൊഴിയരുത് പാട്ടിലെ പൂക്കൾ (in Malayalam). Manorama (2017-09-02).
- ↑ ഓമനിക്കാൻ ചില ഓണപ്പാട്ടുകൾ (in Malayalam). Metrovaartha (2024-09-17).