ഊഞ്ഞാലാടാൻ വാടീ പെണ്ണെ
ദൃശ്യരൂപം
കേരളത്തിലെ പരമ്പരാഗതമായ ഒരു നാടൻ പാട്ട് ആണ് ഊഞ്ഞാലാടാൻ വാടീ പെണ്ണെ. ഓണക്കാലത്ത് സ്ത്രീകൾ ഊഞ്ഞാലാടുമ്പോൾ പാടുന്ന ഒരു ഊഞ്ഞാൽപാട്ട് ആണ് ഇത്.[1][2][3]
ഊഞ്ഞാലാടാൻ വാടീ പെണ്ണെ
നല്ല പെണ്ണേ തങ്കക്കൊടി
എനിക്കെൻറെ കാൽ കുഴഞ്ഞ്
ഒരടിയും നടക്കാൻ മേലേ
എനിക്കിരിക്കും കിഴക്കഞ്ചേല
എടുത്തുടനേ കൊടുക്കിനമ്മേ
ഇനിയെങ്കിലും വാടീ പെണ്ണേ
നല്ല പെണ്ണേ തങ്കക്കൊടി
- ↑ നാടൻ പാട്ടുകൾ (in Malayalam). Madhyamam (2014-09-01).
- ↑ ഓമനിക്കാൻ ചില ഓണപ്പാട്ടുകൾ (in Malayalam). Metrovaartha (2024-09-17).
- ↑ ഓണപ്പാട്ടുകൾ (in Malayalam). Suprabhaatham (2017-09-29).