ഊഗോ ചാവെസ്
ദൃശ്യരൂപം
1999 മുതൽ 2013 -ൽ തന്റെ മരണംവരെ 14 വർഷം ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലയുടെ പ്രസിഡന്റായിരുന്നയാളാണ് ഊഗോ റാഫേൽ ചാവെസ് ഫ്രയസ് (ˈuɣo rafaˈel ˈtʃaβes ˈfɾi.as എന്ന ഊഗോ ചാവെസ് ( ഹ്യൂഗോ ഷാവെസ് എന്ന് മലയാളികൾക്ക് പരിചിതമായ പേര് ) (28 ജൂലൈ 1958 - 6 മാർച്ച് 2013)
സംഭാഷണങ്ങൾ
[തിരുത്തുക]2006
[തിരുത്തുക]- പിശാച് ഇന്നലെ ഇവിടെ വന്നിരുന്നു. ഇവിടെ തന്നെ ഞാനിപ്പോൾ നിൽക്കുന്ന സ്ഥലത്ത്. ഇവിടെനിന്ന് ഇപ്പോഴും സൾഫറിന്റെ ഗന്ധം പോയിട്ടില്ല. സുഹൃത്തുക്കളെ ഞാൻ പിശാച് എന്ന വിശേഷിപ്പിച്ചത് അമേരിക്കയുടെ പ്രസിഡന്റിനേയാണ്. അയാൾ ഇന്നലെ ഇവിടെ വന്നിരുന്നു, താൻ ലോകത്തിന്റെ അധിപനാണെന്ന അഹങ്കാരവുമായി. സിൽവിയോ റോഡിഗ്രസ് പറഞ്ഞതു പോലെ ഈ യുഗം ഒരു ഹൃദയത്തിന് പിറ നൽകുകയാണ്. ചിന്തയുടെ ബദൽവഴികൾ രൂപം കൊള്ളുകയാണ്. ചെറുപ്പക്കാരിൽ വളരേയേറെ പേർ വേറിട്ടു ചിന്തിക്കുന്നവരായുണ്ട്. ഏതാണ്ട് ഒരു ദശകത്തിനിപ്പുറമുള്ള കാഴ്ച്ചയാണിത്. ചരിത്രത്തിന്റെ അന്ത്യം എന്നത് തീർത്തും തെറ്റായ പരികൽപ്പനയായിരുന്നു എന്ന് അത് തെളിയിക്കുന്നു. അമേരിക്കൻ ധ്രുവീകരണത്തിന്റെ 'പാക്സ് അമേരിക്കാന'യും മുതലാളിത്ത നവലിബറൽ ലോകവുമൊക്കെ മാഞ്ഞു പോയിരിക്കുന്നു. ഈ വ്യവസ്ഥിതി ദാരിദ്ര്യമേ വളർത്തൂ എന്ന് ലോകം കണ്ടറിഞ്ഞിരിക്കുന്നു. ഇനി അത് വിശ്വസിക്കാൻ ആരെ കിട്ടും.
- Speech at the U.N. in which he referred to George W. Bush as the Devil, (September 2006), as quoted in "Chavez's colourful quotations" at BBC News (12 November 2007)