ഉസ്താദ്
ദൃശ്യരൂപം
1999-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഉസ്താദ്.
- സംവിധാനം: സിബി മലയിൽ. രചന: രഞ്ജിത്ത്.
പരമേശ്വരൻ
[തിരുത്തുക]- ഒരു പെൺകുട്ടി ജനിക്കുന്ന നാൾതൊട്ട് അച്ഛന്റെയും അമ്മയുടെയും മനസ്സിൽ ഒരു കനൽചൂട് നീറാൻ തുടങ്ങും. പ്രാപ്തനെന്ന് തോന്നുന്ന ഒരാളെ കണ്ട് കൈയിലേൽപ്പിച്ചവളെ പടിയിറക്കുമ്പോഴാണ് ആ തീ അണയുന്നത്. പക്ഷേ, വിധിയുടെ കള്ളക്കളി പോലെ, ഒട്ടും ദയ കാണിക്കാതെ, തിരിഞ്ഞൊരു വട്ടം പോലും നോക്കാതെ, ജന്മം കൊടുത്ത് ഊട്ടിവളർത്തി വലുതാക്കിയവരുടെ നെഞ്ചിലെ കനലിലേക്ക് ഒരുപിടി വെടിമരുന്ന് വാരിയെറിഞ്ഞിട്ട്, ഏതെങ്കിലും ഒരു പന്ന നായിന്റെ മോന്റെ കൂടെ ഒരു ദിവസം അവളിറങ്ങിപ്പോകും. പറയാം, പ്രസംഗിക്കാം, ആദർശങ്ങൾ. കാലണയ്ക്ക് വിലപോലുമില്ലാത്ത പുരോഗമന ആശയങ്ങൾ. അവൾ ഇൻഡിവിജ്വൽ ആണ്, അവൾടെ ലൈഫ്, ഡ്രീംസ്, അവൾടെ ഫ്യുച്ചർ... തേങ്ങാക്കൊലയാണ്. കുപ്പായം ഊരിയെറിയുന്ന ലാഘവത്തോടെ അവൾ ഊരി വലിച്ചെറിഞ്ഞ രണ്ട് പാഴ്ജന്മങ്ങൾ, അച്ഛനും അമ്മയും.
- എടാ തൊലിയാർ മണിയൻ യൂസഫ് ഷാ, നീ എന്ത് കരുതി? അമ്മയുടെ ഗർഭപാത്രം പോലെ സുരക്ഷിതമായ ഒരു താവളമാണ് മിഡിൽ ഈസ്റ്റ് എന്നോ? ഇന്ത്യ എന്ന വാതിലുകൾ മുഴുവൻ മലർക്കെ തുറന്നിട്ടൊരു മഹാരാജ്യത്തിനകത്ത് എന്ത് തന്തയില്ലായ്മയും കാണിക്കാം. എന്നിട്ടിങ്ങോട്ടു പറന്നാൽ ഇവിടെ ഷെയ്ക്കുമാരുടെ നീളൻ കുപ്പായതിനടിയിൽ സുഖം സുരക്ഷിതമെന്നോ. ഇല്ല യൂസഫ്. അഞ്ചുനേരവും നമസ്കരിക്കുന്ന നല്ലവരായ സുഹൃത്തുക്കൾ എനിക്കിവിടെയും ഉണ്ട്. ഞാൻ നിന്നെ കൊല്ലുന്ന നിമിഷത്തിനായി പ്രാർത്ഥിക്കുന്ന എന്റെ സുഹൃത്തുക്കൾ. പൊറുക്കാവുന്നതെല്ലാം ഞാൻ പൊറുത്തിട്ടെ ഉള്ളൂ. പക്ഷേ ഒന്നിന് പുറകെ ഒന്നായി നീ കളി നിർത്താതെ കളിക്കുകയായിരുന്നില്ലേ. ഇനി എന്റെ ഊഴമാണ്. Get ready for the end game, you son of a bitch.
- ശത്രുവിന് മാപ്പുനൽകാൻ തയ്യാറായ വിഡ്ഢിത്തം ഞാനൊരിക്കെ കാണിച്ചു. അപ്പോ നീ എന്റെ വലത്തുകൈയിലെ എല്ലിന്റെ ബലം പരിശോധിച്ചു. ഇനിയുമില്ല. ഇനിയുമെന്റെ ജീവിതം ലക്ഷ്യമാക്കി നീ വരാതിരിക്കാൻ, ഇനിയുമെന്റെ നേരെ നീ ഒരു ചെറുവിരൽ പോലും അനക്കാതിരിക്കാൻ, യൂസഫ്... [യൂസഫിന്റെ കാലുകൾ വെട്ടുന്നു] എണ്ണക്കിണറുകളെ ഗർഭംധരിച്ച് കിടക്കുന്ന ഈ മണൽക്കാട്ടിൽ നിന്ന് പരമകാരുണികനായ അള്ളാഹു നിനക്ക് ആയുസ്സ് നീട്ടിതന്നാൽ മാത്രം നീ ഇഴഞ്ഞിഴഞ്ഞിഴഞ്ഞ് വാ.
കഥാപാത്രങ്ങൾ
[തിരുത്തുക]- മോഹൻലാൽ – പരമേശ്വരൻ/ഉസ്താദ്
- രാജീവ് – യൂസഫ് ഷാ