ഉയരങ്ങളിൽ
Jump to navigation
Jump to search
1984-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഉയരങ്ങളിൽ.
- സംവിധാനം: ഐ.വി ശശി. രചന: എം.ടി വാസുദേവൻ നായർ.
ജയരാജൻ[തിരുത്തുക]
- നിനക്കെന്നെ അറിയില്ല. നിങ്ങൾക്കാർക്കും അറിയില്ല. തന്തയില്ലാതെ തമ്പുരാന്റെ വീട്ടിലെ വേലക്കാരിക്കു പിറന്നവനാണ് ഞാൻ. ഒരു മൂടു കപ്പ വിശന്നപ്പോ പറിച്ചു തിന്നതിന് എന്നെ തൂണിൽ കെട്ടിയിട്ട് അടിച്ചു. ആളുകൾ എന്റെ തന്തയെന്നു പറയുന്ന ആ റാസ്കൽ. നാടുവിട്ട ജയരാജന്റെ ക്വാളിഫിക്കേഷൻ വെറും ഒൻപതാം ക്ലാസ്. വലിയവനായേ അടങ്ങൂ എന്ന് ശപഥം ചെയ്തവനാണു ഞാൻ. എൽ.എൽ.ബി. ബോംബെ യൂണിവേഴ്സിറ്റി. സൂപ്പർ ബിസിനെസ്സ് മാനായ ഫാദറടക്കം വീണു പോയില്ലേ. കുത്തുപാളയിൽ പഴങ്കഞ്ഞി കുടിച്ചു വളർന്നവൻ കോടീശ്വരൻ ആകുന്നതിന്റെ അടുത്തു വരെ എത്തി, അല്ലേ. ങാ പോട്ടെ. Good luck to you. പശ്ചാത്താപമില്ല. കണ്ണുനീരില്ല. കളി നന്നായി കളിച്ചു, അവസാനം വരെ. പക്ഷേ തോറ്റുപോയി. കളിച്ചതൊക്കെ എനിക്ക് ഇഷ്ടവും ആയി. അതാണല്ലോ പ്രധാനം. ഇവനോട് എന്തോ ഒരു ദൗർബല്യം. അതുകൊണ്ടു വിട്ടുകളഞ്ഞതിലാണ് തെറ്റിപ്പോയത്. സൊ ഇൻസ്പെക്ടർ, നിങ്ങൾ ജയിക്കുന്നു അല്ലേ? പക്ഷേ തോറ്റുപോകാൻ എനിക്കിഷ്ടമില്ലെങ്കിലോ...
- വെറും ആക്സിഡന്റ്. ഇവിടെ നീ താഴെ തറയിൽ തലയിടിച്ചു വീണാലും അതും ഒരു ആക്സിഡന്റ് ആണ്. Careful.
അഭിനേതാക്കൾ[തിരുത്തുക]
- മോഹൻലാൽ – ജയരാജൻ
റഹ്മാൻ , കാജൽ കിരൺ, രതിഷ്,