ഉപയോക്താവിന്റെ സംവാദം:Jagathy.p

Page contents not supported in other languages.
വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

നമസ്കാരം Jagathy.p !,

മൊഴി കീ മാപ്പിങ്ങ് പട്ടിക കാണാൻ ഇവിടെ ഞെക്കുക

വിക്കി ചൊല്ലുകളിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിചൊല്ലുകളിൽ ഒരാളായി‍ ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിചൊല്ലുകൾ അനുഭവം ആശംസിക്കുന്നു.


വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

-- Thachan.makan(സം‌വാദം) 09:50, 2 ഓഗസ്റ്റ്‌ 2010 (UTC)

പഴഞ്ചൊല്ലും ശൈലിയും[തിരുത്തുക]

പഴച്ചൊല്ലും ശൈലിയും തമ്മിൽ എന്തു മാറ്റമാണ്‌ വിക്കിയിൽ —ഈ തിരുത്തൽ നടത്തിയത് Jagathy.p (സം‌വാദംസംഭാവനകൾ)

പഴഞ്ചൊല്ലുകൾ സാരോപദേശങ്ങളോ അനുഭവസത്യങ്ങളോ ഉൾക്കൊള്ളുന്ന ചെറുവാക്യങ്ങളാണ് പഴഞ്ചൊല്ലുകൾ (Proverbs). എന്നാൽ ശൈലികൾ (Idioms) ഭാഷയിലുപയോഗിക്കുന്ന ആലങ്കാരികമായ പദങ്ങളോ വാക്യാംശങ്ങളോ ആയിരിക്കും. നാമരൂപത്തിലും (തലങ്ങും വിലങ്ങും, ഭഗീരഥപ്രയത്നം ) ക്രിയാരൂപത്തിലും (കുളംകോരുക, ഗോദയിലിറങ്ങുക, തെക്കും വടക്കും നടക്കുക) വിശേഷണരൂപത്തിലുമൊക്കെ ശൈലികൾ കാണാം. അവയിൽത്തന്നെ ഒറ്റപ്പദങ്ങളും (ഭഗീരഥപ്രയത്നം, അയവിറക്കുക..) ദീർഘമായ വാക്യാംശങ്ങളും (മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ പോലെ) ഇവയിൽപ്പെടും. ഇവ പലപ്പോളും സംഭാഷണത്തിൽ ഒരു വാക്യത്തിനകത്ത് ഉപയോഗിക്കുന്നവയാണ്. ചൊല്ലുകളാകട്ടെ, വേറിട്ട വാക്യങ്ങളാണ്. ‘വാക്യത്തിൽ പ്രയോഗിക്കുക’ എന്നുപറഞ്ഞ് പ്രൈമറിതലത്തിൽ നൽകുന്ന ചോദ്യങ്ങൾ ശൈലികളാണ്. ചില ശൈലികൾ ക്ലീഷേകളാവാറുണ്ട്: (പാവങ്ങളുടെ പടത്തലവൻ, ആവേശമിരമ്പുക..)

ചില സന്ദർഭങ്ങളിൽ പഴഞ്ചൊല്ലും ശൈലിയും തമ്മിലുള്ള ഭേദം നിസ്സാരമാകും. “എലിയെ പേടിച്ച് ഇല്ലം ചുടുക” എന്നത് ഒരു ശൈലിയാണ്. എന്നാൽ “എലിയെ പേടിച്ച് ഇല്ലം ചുടരുത്” എന്നാകുമ്പോൾ അതൊരു പഴഞ്ചൊല്ലാണെന്ന് പറയണം. ചിലപ്പോൾ ഒരേ പ്രയോഗം ശൈലിയും പഴഞ്ചൊല്ലുമായി കണക്കാക്കേണ്ടിയും വരും. ഉദാ:കാറ്റുള്ളപ്പോൾ തൂറ്റുക (ഇതിലെ തൂറ്റുക വിധിയായും ക്രിയയായും കണക്കാക്കാം). ഇത്തരത്തിലുള്ളവയെ രണ്ടുവർഗ്ഗത്തിലും പെടുത്തുകയാണ്‌ ഉചിതം. പല പഴഞ്ചൊല്ലുകളെയും ശൈലിയായി മാറ്റാൻ എളുപ്പമാണ്. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യം എന്ന പഴഞ്ചൊല്ല് അൽപ്പം മാറ്റി “പൊന്നുരുക്കുന്നിടത്ത് പൂച്ചയെപ്പോലെ” എന്നാക്കി ഏതെങ്കിലും വാക്യത്തിലുപയോഗിക്കാമല്ലോ.

കടങ്കഥകൾ ഇവ രണ്ടിൽനിന്നും വ്യത്യസ്തമാണ്, വിനോദോപാധി മാത്രമാണ്. പക്ഷേ, മുറ്റത്തെ ചെപ്പിനടപ്പില്ല, കാ‍ള കിടക്കും കയറോടും തുടങ്ങിയ കടങ്കഥകൾ പോലും പഴഞ്ചൊല്ലുകൾ പോലെ പ്രയോഗിച്ചുകേട്ടിട്ടുണ്ട് :). രൂപസാമ്യമാണ് പ്രശ്നമുണ്ടാക്കുന്നത്. താങ്കൾക്ക് വ്യക്തമായെന്ന് വിചാരിക്കുന്നു. താങ്കൾ വിക്കിചൊല്ലുകളിൽ സന്തോഷപൂർവം തിരുത്തലുകൾ വരുത്തുക. തെറ്റുകളെക്കുറിച്ച് ആവലാതി വേണ്ട.--Thachan.makan(സം‌വാദം) 09:50, 2 ഓഗസ്റ്റ്‌ 2010 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Jagathy.p

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സം‌വാദം) 17:48, 26 നവംബർ 2013 (UTC)Reply[മറുപടി]