ഇറ്റാലിയൻ ചൊല്ലുകൾ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  1. നല്ല ശ്രോതാവിനു് വാക്കുകൾ കുറച്ചേ വേണ്ടൂ
  2. ദാനം കിട്ടിയ കുതിരയുടെ പല്ലെണ്ണരുത്.
  3. വിരൽ കൊടുക്കിൽ കൈയ്യെടുക്കും(തോളത്തിരുത്തിയാൽ ചെവി കടിക്കും)
  4. കുമ്പസാരത്തിലും വക്കിലോനോടും വൈദ്യനോടും കളവ് അരുത്.
  5. ഓരോ പക്ഷിക്കും അതിന്റെ കൂട് മനോഹരമാണ്
  6. മരണമൊഴിച്ച് ഏതിനും ചികിൽസയുണ്ട്
  7. മദ്യവും പുകയിലയും കാമിനിമാരും ഒരുവനെ കാലപുരിയ്ക്കയക്കും
  8. ഈണം മാറി പക്ഷേ ഗാനം പഴയത് തന്നെ
  9. ഒരു ഭാര്യയെന്നാൽ തലവേദനയാണ്
  10. കഴുതയെ എണ്ണതേച്ച് കുളിപ്പിക്കുന്നവന്റെ യത്നം വൃഥാവിലാണ്
  11. ഒന്നും ചെയ്യാത്തവന് അബദ്ധങ്ങൾ പറ്റുന്നില്ല
  12. ഭാര്യയില്ലാത്ത പുരുഷൻ ഉടമസ്ഥനില്ലാത്തവനാണ്
  13. ഇറങ്ങിതിരിക്കാത്തവൻ എവിടെയും എത്തുന്നില്ല
  14. ആടിനെപോലയാകുന്നവനെ ചെന്നായ്ക്കൾ തിന്നീടും
  15. കൂടുതൽ അറിയുംതോറും കുറച്ച് മാത്രം വിശ്വസിക്കുന്നു
"https://ml.wikiquote.org/w/index.php?title=ഇറ്റാലിയൻ_ചൊല്ലുകൾ&oldid=15089" എന്ന താളിൽനിന്ന് ശേഖരിച്ചത്