ആൽബർട്ട് ഐൻസ്റ്റൈൻ
- ആറു വയസ്സുള്ള ഒരു ബാലനു പറഞ്ഞു മനസ്സിലാക്കി കൊടുക്കാാൻ നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് തന്നെ അത് മനസ്സിലായിട്ടില്ലെന്നർത്ഥം.
- നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ബുദ്ധിവെയ്ക്കാൻ അവർക്ക് ഐതിഹ്യകഥകൾ പറഞ്ഞുകൊടുക്കുക. കൂടുതൽ ബുദ്ധിവെയ്ക്കാൻ കൂടുതൽ കഥകൾപറഞ്ഞുകൊടുക്കുക
- ജീവിതം ഒരു സൈക്കിൾ സവാരിയാണ്.വീഴാതിരിക്കണമെങ്കിൽ നീങ്ങികോണ്ടേയിരിക്കണം,
- ഒരു തെറ്റും വരുത്തിയിട്ടില്ലാത്തവൻ പുതുതായി ഒന്നു തന്നെ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടാവില്ല
- ഞാൻ ഏവരോടും ഒരേ പോലെയാണ് സംസാരിക്കുക. തൂപ്പുക്കാരനായിക്കോട്ടെ, യൂണീവേഴ്സിറ്റി പ്രസിഡ്ന്റായിക്കോട്ടെ.
- സുന്ദരിയായ ഒരുവളോടൊപ്പമുള്ള ഒരു മണീകൂർ ഒരു നിമിഷം പോലെ കടന്നു പോകും. പൊള്ളുന്ന കനലിൽ ഒരു നിമിഷം ഇരുന്നാൽ അത് ഒരു മണീക്കൂറായി തോന്നും . അതാണ് ആപേക്ഷിത എന്നു പറയുന്നത്.
- യാഥാർതഥ്യം ഒരു മായയാണ്. സ്ഥായിയായ മായ എന്നേയുള്ളൂ.
- മിടുക്കർ പ്രശ്നങ്ങൾപരിഹരിക്കുന്നു.. ജ്ഞാനികൽ പ്രശ്നങ്ങൾ ഒഴിവാക്കുന്നു.
- മതം ഇല്ലാത്ത ശാസ്ത്രം മുടന്തനും, ശാസ്ത്രമില്ലാത്ത മതം അന്ധനുമാണ്.
- ഞങ്ങൾ(ശാസ്ത്രജ്ഞർ) ചെയ്യുന്നത് എന്താണെന്ന ഞങ്ങൽക്ക് അറിയുമായിരുന്നെങ്കിൽ അതിനെ ഗവേഷണം എന്നു പറയുമായിരുന്നില്ലലോ.
- എനിക്ക് പ്രത്യേക സിദ്ധികളൊന്നുമില്ല. ഞാൻ ഒരു അന്വേഷണ കുതുകി മാത്രം
- കാറോടിക്കുമ്പോൽ കാമുകിയെ ചുംബിക്കുന്ന ഒരുവൻ, ചുംബനത്തിനു അർഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നില്ല.
- അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന മേശപ്പുറം ,ചിട്ടയില്ലാത്ത മനസ്സിന്റെ പ്രതീകമാണെങ്കിൽ, ഒഴിഞ്ഞു കിടക്കുന്ന മേശപ്പുറം എന്തിന്റെ പ്രതീകമാന്?
- ഒരു മനുഷ്യന്റെ ധാർമ്മികബോധം മനുഷ്യസഹജമായ സഹതാപം, വിദ്യാഭ്യാസം, സാമൂഹികബന്ധം എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്. മതത്തിന്റെ യാതൊരാവശ്യവുമവിടെയില്ല. മരണാനന്തരം സമ്മാനം ലഭിക്കുമെന്ന മോഹം കൊണ്ടോ ശിക്ഷ കിട്ടുമെന്ന ഭയം കൊണ്ടോ മനുഷ്യൻ നിയന്ത്രിക്കപ്പെടുന്നുവെന്ന് വന്നാൽ അത് പരമദയനീയമാണ്
- ഞാൻ മനുഷ്യന്റെ അനശ്വരതയിൽ വിശ്വസിക്കുന്നില്ല. ധാർമ്മികതയെന്നത് മനുഷ്യനെ മാത്രം സംബന്ധിക്കുന്ന കാര്യമാണ്. അതിന്റെ പിന്നിൽ യാതൊരുവിധ അതിഭൗതികശക്തിയുമില്ല
- ഈ നാട് നശിക്കുന്നത് തിന്മ ചെയ്യുന്നവരെ കൊണ്ടായിരിക്കില്ല പകരം തിന്മ കണ്ടിട്ടും പ്രതികരിക്കാത്തവരെ 'കൊണ്ടായിരിക്കും
- 'ആഴിക്കടിയിലെ മത്സ്യത്തെ പിടിക്കാം 'ആകാശത്തെ പക്ഷികളെയും പിടിക്കാം
'മനുഷ്യമനസ്സിനെ പിടികിട്ടാനാണ് പ്രയാസം.
- "ജനങ്ങൾ തന്നെ യുദ്ധത്തിന് പോകാൻ വിസമ്മതിക്കുന്നില്ലെങ്കിൽ ഒന്നും യുദ്ധം അവസാനിപ്പിക്കില്ല."