ആരോഗ്യം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
 1. രോഗിക്കു രോഗി ഭാഗം പറയുക
 2. രോഗിക്കു രോഗി വൈദ്യൻ
 3. രോഗിക്കു വൈദ്യൻ, പാപിക്കു ദൈവം
 4. രോഗിയാകുന്നതിനു മുമ്പ് വൈദ്യനെ പരിചയപ്പെടണം
 5. വൈദ്യരു പറഞ്ഞത് രോഗം, ഭാഗവതരു പറഞ്ഞത് രാഗം
 6. വൈദ്യനടിച്ചാൽ മർമ്മത്തടിക്കും
 7. വൈദ്യനോടും വക്കീലിനോടും മറയ്ക്കരുത്
 8. വ്യാധിക്കു മരുന്നുണ്ട്, വിധിക്ക് മരുന്നില്ല
 9. രോഗങ്ങളുടെ അഭാവം മാത്രമല്ല ആരോഗ്യം. ശാരീരികവും മാനസികവും സാമൂഹികവും ആയ സമ്പൂർണ്ണ ക്ഷേമാവസ്ഥയെയാണ് ആരോഗ്യം. ലോകാരോഗ്യ സംഘടന
 10. ആരോഗ്യമാണ് ഏറ്റവും വലിയ് സമ്പത്ത്. വിർഗിൽ
 11. ശരിയായി ആഹരിക്കുക. കൃത്യമായി വ്യായാമം ചെയ്യുക. എന്നിട്ട് മരിക്കുക അജ്ഞാത കർത്താവ്
 12. ഒരു നേരം ഭക്ഷിക്കുന്നവൻ യോഗി. രണ്ടു നേരം കഴിക്കുന്നവൻ ഭോഗി , മൂന്നുനേരം കഴിക്കുന്നവൻ രോഗി , നാലുനേരം ഭക്ഷിക്കുന്നവൻ ദ്രോഹീ.
 13. കാലമാണ് ഏറ്റവും മികച്ച വൈദ്യൻ


മറ്റു ഭാഷാചൊല്ലുകൾ [1][തിരുത്തുക]

 1. ആരോഗ്യവും സൗന്ദര്യവും കൂടപിറപ്പുകളാണ് (മാൾട്ട)
 2. ആരോഗ്യമില്ലാത്തവൻ ഒന്നുമില്ലാത്തവനാണ് ഫ്രഞ്ച്
 3. രോഗമുണ്ടായാലേ ആരോഗ്യത്തിന്റെ വിലയറിയൂ ഇംഗ്ലീഷ്
 4. പ്രണയരോഗത്തിനു ചികിൽസയില്ല ജപ്പാൻ
 5. ഭാഗ്യവും കൂടിയുണ്ടെങ്കിൽ മരുന്ന് ക്രമേണ ഫലിച്ചുകൊള്ളും (തമിഴ്)
 6. ആഹാരപാനിയങ്ങൾ കിട്ടാത്തിടത്ത് പച്ചവെള്ളം ദിവ്യൗഷധമാണ്.ആഫ്രിക്കൻ
 7. മന്ത്രോച്ചാരണം കൊണ്ടല്ല മരുന്ന് ഫലിക്കുന്നത്.ആഫ്രിക്കൻ
 8. ജീവിച്ചിരിക്കാനുള്ള ഭക്ഷണമായി മാറരുത് ഔഷധം ഇംഗ്ലീഷ്
 9. വാർദ്ധക്യത്തിനു ചികിൽസയില്ല (ജപ്പാൻ)
 10. വിഡ്ഡികൾക്കു ചികിൽസയില്ല (ജപ്പാൻ)
 11. അളന്നു കൊടുക്കാത്ത മരുന്ന് വിഷമായേക്കാം (പോളിഷ്)

അവലംബം[തിരുത്തുക]

 1. The Prentice Hall Encyclopedia of World Proverbs
"https://ml.wikiquote.org/w/index.php?title=ആരോഗ്യം&oldid=20078" എന്ന താളിൽനിന്ന് ശേഖരിച്ചത്