ആരാനുമല്ല കൂരാനുമല്ല
ദൃശ്യരൂപം
കേരളത്തിലെ പരമ്പരാഗതമായ ഒരു നാടൻ പാട്ട് ആണ് ആരാനുമല്ല കൂരാനുമല്ല. ഇത് ഓണക്കാലത്തും പാടിവരുന്നു.[1][2]
ആരാനുമല്ല കൂരാനുമല്ല
ആന പോകുന്ന പൂമരത്തിൻറെ
ചോടെ പോകുന്നതാരെടാ
ആരാനുമല്ല കൂരാനുമല്ല
കുറ്റിക്കാട്ടുണ്ണി തേവർ
പന്നിവാലിന്മേൽ തൊങ്ങലും കെട്ടി
പരിശേലോടുന്ന മാധവാ
എരഞ്ഞിക്കോട്ടുണ്ണി തിരിയെ പോകുമ്പം
നാരിമാർക്കൊക്കെ പൂപ്പൊലി
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ
- ↑ ഓമനിക്കാൻ ചില ഓണപ്പാട്ടുകൾ (in Malayalam). Metrovaartha (2024-09-17).
- ↑ ചൊല്ലുവഴക്കങ്ങളിലെ ഓണച്ചിന്തുകൾ (in Malayalam). Peoples Review.