Jump to content

ആദിവാസി പദകോശം - കാട്ടുനായ്ക്കർ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കർ. ഇവർ തേൻ കുറുമരെന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു.(നെട്ടൂർ പി. ദാമോദരൻ) കാട്ടിലെ നായകന്മാർ എന്ന അർഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവർക്കുണ്ടായത്. തേൻ ശേഖരിക്കൽ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേൻ കുറുമരെന്നും വിളിക്കുന്നത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങൾ കൂടുതലുണ്ടെന്നു മാത്രം. സാധാരണ സംഭാഷണങ്ങളിൽ ഇവർ ഉപയോഗിക്കുന്ന പദങ്ങൾ കാണുക.

അക്ക - ഏടത്തി
അക്കനഗണ്ട -ചേച്ചിയുടെ ഭർത്താവ്
അഗ്ഗ – കയർ
അങ്കാഡി -പിടിക
അടെ - അപ്പം
അട്ക് -പുഴുക്ക്
അണ്ണനാദ് - അണ്ണന്റെ
അണ്ണെ -ഏട്ടൻ
അമ – അവൻ
അളദ് - കരച്ചിൽ
അളസക്കായ് - ചക്ക
അളെ - തലമുടി
അവ്വ- അമ്മ
ആമെ - ആമ
ആല - തൊഴുത്ത്
ആലെ -തൊഴുത്ത്
ആള് -ജനം
ആൾകൂടത് ‌- ആളുകൂടൽ
ആവൂ - പാമ്പ്
ഉഗുറു-നഖം
ഉച്ചയദ് - മൂത്രം
ഉടു - ഉടുമ്പ്
ഉതക്ക - കരി
ഉപ്പു - ഉപ്പ്
ഉരുവിളിക്കക്കായ് - ഉറുവിളിക്ക
ഉളുവ് -പുളുവ്
എത്തത് - പെററു
എത്തിബറദ് -കൊണ്ടുവരൽ
എൻതി - പന്നി
എരഡ് - രണ്ടു
എരു ഗെട്ടദ് - ഉഴുക
എറു - ഉറുമ്പ്
എല തിനാദ് - മുറുക്കുക
എലെ -വെറ്റില
എല്ലിറത് - എവിടെ
എല്ലെ - എവിടെ
എശറു - പേര്
ഏകെ -നാത്ത
ഏനു - പേൻ
ഏള് - ഏഴ്
ഒത്തരെ-രാവിലെ
ഒന്തു - ഒന്നു
ഒപ്പര - ഒപ്പം
ഒറള് - ഉരൽ
ഓടാത് - ഓടുക
ഓയ്തു് - അഞ്ച്
ഓര്ൾ- ഉലക്ക
ഓലെ - കമ്മൽ
കച്ചദ്- കടിക്കുക
കടൽ - കട്ടിൽ
കട്ടെ - മുള
കണ്ട – ഭർത്താവ്
കണ്ണ് - മിഴി
കദ്യ് തിന്നദ് - കട്ടു തിന്നുക
കപ്പലാണ്ടി - കശുമാങ്ങ
കപ്പെ - തവള
കമ്മൾ - കമ്മൽ
കയി - കയ്യ്
കറട്ട - ചിരട്ട
കറുതി - കരടി
കൽക്ക് - കല്ല്
കാടു– കാടു്
കാളെ - കാള
കിമി - ചെവി
കിമി – കടുക്കൻ 
കിര്നൊരികയ് - ഉള്ളിനാരങ്ങ
കിവി - ചെകിട്
കീപ്പക്ക് - തൊക്ക്, തൊലി
കീരെ - വീട്
കുങ്കയ് - മത്തങ്ങ
കുടിയത് -കുടിക്കുക നോടത്-നോക്കുക
കുടുക - അരിവാൾ
കുന്നി - തേനീച്ച
കുപ്പായ - കുപ്പായം
കുമപാളെ - കമുങ്ങിൻ പാള
കുമ്പളക്കായ് - മത്തങ്ങ
കുയ് വത് - തല്ലുക
കുറ്റിഹിട്ട് - പുട്ട്
കുളച്ചക്ക - പളച്ചക്ക
കുളിപ്പത് - ഇരിക്കുക
കുള്തിനലെഇറമടക്കെ - ചോറുകഴിക്കാനുള്ള മൺപാത്രം
കുസു -കുട്ടി
കൂകാത് -കൂവുക
കൂള് – ചോറ്
കെത്തുട്ക്ക് - കിളയ്ക്കുക
കെമ്മൾ - ജലദോഷം
കെള്ളി - കള്ളി
കേളത് - കേൾക്കുക
കേളി - പശക്കോൽ
കൊച്ചെ – കൊക്ക്
കൊടദ് - കൊടുക്കൽ
കൊടുവൻ - വേഴാമ്പൽ
കൊടെ - കുട
കോളി - കോഴി
ക് ത്ത് - കഴുത്ത്
ക് രി - കരി
ക് രിമന്ത് - കരിമരുത് (ഒരു മരം)
ക് ല്ല് - കല്ല്
ഗഞ്ചി- കഞ്ഞി
ഗണ്ട് - ആൺ
ഗണ്ട്മക – ആൺകുട്ടി
ഗണ്ട്മാങ്ങ - ചെറുപ്പക്കാർ
ഗദ്ദെ - വയൽ
ഗാളി വീശദ് - കാറ്റ് വീശുന്നു
ഗാസ് - കിഴങ്ങ്
ഗിണ്ടി -കിണ്ടി
ഗുളി -കുളി
ഗൂന്തലി - തൂമ്പ
ഗൂമെ - മൂങ്ങ
ഗെഞ്ചി - കഞ്ഞി
ഗെദ്ദെ കിയ്യാദ് - കൊയ്യുക
ഗെസല് - ചിതൽ
ഗൊദമ്മ - വാൽമാക്രി
ചടെ - കോർത്ത (മീൻ പിടിക്കാനുള്ള കൂട)
ചാടത് -തുള്ളുക
ചികപ്പൻ - ഇളയച്ഛൻ
ചിണ്ണക്കൊട - ചെറിയകുടം
ചിന്ന മിൻ - ഒരിനംചെറിയ മീൻ
ചീക്കെ - വിറക്
ചീക്കെ ഹ്ട്പ് ല് ആക്കത് –വിറക് അടുപ്പിൽവെക്കുക 
ചൂര്യെ- പിശ്ശാത്തി
ചെറ്പ്പ് - ചെരുപ്പ്
ചേബു - ചേമ്പിൻ താള്
ചേല - തുണി
ചേല്ല - ചേല
ജഗളാടാത് - ചിത്തപറയുക
ജന - ആളുകൾ
ജീർമക്കെ -ചീരമുളക് (കാന്താരി)
ജേനു് - തേൻ
തകപാല് - മുളഞ്ഞിൽ
തട്ട് - മച്ച്
തിനദ് - തിന്നുക
തുപ്പദ് - തൂപ്പല്, ഉമിനീരു്
തുമ്മദ് - തുമ്മുക
തുർസാദ് – ചൊറിയുക
തൂശി- സൂചി
തെങ്കെ-പെണ്ണുങ്ങൾ
തെങ്ങിനക്കായ് - തേങ്ങ
തെറ്ത്തത് - മുറിഞ്ഞു

നോടത്-നോക്കുക

തൊപ്പ് - തണല്
തൊളെയാത് - കഴുകുക
തോത്തയ് - തോത്തക്ക
തോൾപ്പ്ഗ് -തോർത്ത്
ദണ്ടെ - അടുത്ത്
ദന – പശു
ദന മർക്ക - പശുക്കുട്ടി
ദാരി - റോഡ്, വഴി
നോടത്-നോക്കുക
ദാവുഹത്തദ് -ദാഹം, ദാഹിക്കുക
ദീരെ - ധൈര്യം
ദൊഠ മീന് - വലിയമീൻ
ദൊഠക്കത്തി - വെട്ടുകത്തി
ദൊഠ്പ്പ – മൂത്തപ്പൻ
ദോശെ - ദോശ
ധന - കന്നുകാലി 
നഗിവദ് - ചിരി
നങ്ക മനെ- എന്റെ വീടു്
നടിപത് - നടക്കുക
നന്ന്ക് - എനിക്ക്
നായ് - പട്ടി
നാറ് നടത് - ഞാറുനടുക
നിങ്ക - നിങ്ങൾ
നിറ – നിറം
നില്ലി - ഇവിടെ 
നീന്നാക് – നിനക്ക് നോടത്-നോക്കുക
നീര് - വെള്ളം
നീര് മിയത് -കുളി
നീർമിയാത് - കുളിക്കുക 
നോടത് - നോക്കുക
നെടയാത് - നടക്കുക
നെട് - തോൾ
നെരി - കടുവ
നോവ് - വേദന
പർലെ -പരള് (ഒരിനം മീൻ)
പുളി - നാരങ്ങ
പൂജെ - പൂജ
പൂമ്പാറ്റെ - പൂമ്പാറ്റ
പൂളെ - പൂള, മരച്ചീനി
പേദെ -കുറുവ
പേയി - പ്രേതം
പൊത്ത് - മാളം
പോകത് - പോകുക
പോക്കെ - തവള
പോത്തു - പോത്ത്
ഫൂ - പൂവ്
ബങ്കായ – ഉള്ളി
ബട്ട – മല
ബണക്ക് - വിളക്ക്
ബതെണെക്കായ – വഴുതിനിങ്ങ
ബത്ത – നെല്ല്
ബത്ത ഹുല്ല് - വൈക്കോൽ
ബത്തക്കുത്താത് – നെല്ല് കുത്തുക
ബപ്പക്കായ് - പപ്പായ
ബപ്പട – പപ്പടം
ബർല് - ചൂൽ
ബറാത് – വരുക 
ബറ്റടെ - ചപ്പുചവർ (വേസ്റ്റ്)
ബറ്ള് - കുറുന്തോട്ടി ചൂല്
ബള - ചാണകം
ബളി - വെളിച്ചം
ബളെ - വള
ബാക്കാദ് – ഒഴിക്കുക
ബാല് - വാല്
ബാളക്കായ് - വാഴക്ക
ബാൾ മോന്തെ- വാഴചുണ്ട്
ബിക്കിബെട്ടി - തീപ്പെട്ടി
ബിജ്ജ് - പരുന്ത്
ബിര്ന്ത് - വിരുന്ന്
ബില്ലു - വില്ല്
ബൂതി - ചാരം
ബൂതിക്കായ് -കുമ്പളങ്ങ
ബെണ്ടി - വണ്ടി
ബെന്ന് - ശരീരം
ബെല്ല – ശർക്കര
മക്ക - മക്കൾ
ഞ്ഞ ഹ്ക്കി - ഒരുതരം മഞ്ഞനിറത്തിലുള്ള പക്ഷി
മടക്കെ - കലം
മണസ്, മണസക്കായ് - മുളക്
മണ്ണെണ്ണെ - മണ്ണെണ്ണ
മത്താടത്-മിണ്ടുക
മദറ - മധുരം
മധുരഗൾസ് - മധുരക്കിഴങ്ങ്
മന – വീട്
മനെ - വീട്
മന്താരി -പായ്
മന്തേന– ഉച്ച
മന്ത് - മരുന്ന്
മറ - മരം
മളെ - മഴ
മാനി ബർല് - മാനിച്ചൂല്
മാമ - അമ്മാവൻ
മാമി - അമ്മായി
മാമ്പളക്കായ് - പേരക്ക
മാലെ-മാല
മാവുക്കായ് - മാങ്ങ
മാവുമറ - മാവ്
മീന് - മീൻ
മീൻഹിടിപ്പത് - മീൻപിടുത്തം
മുകുബട്ടു - മൂക്കുത്തി
മുണ്ട് ഉടാത് – മുണ്ടുടുക്കുക
മുദന്മാർ – വയസൻ
മുന്താക്ക് - ഇറച്ച
മുള്ളു - മുള്ള്
മൂട്ടെ - മൂട്ട
മൂറു - മൂന്ന്
മൃഗത്ത്ർമക്ക് - മൃഗങ്ങളുടെ കുട്ടി
മെദെഗണ്ട് - വരൻ
മെരി - മൃഗങ്ങളുടെ കുട്ടി
മൊക്ക - മുഖം
മൊട്ടെ - മുട്ട
മൊദുക്കത്തി - വയസ്സത്തി
മൊറ – മുറം
മോതറെ - മോതിരം
മ്ദെണ് - വധു
രസ – സ്വാദ്
റാഗി - മുത്താറി
വട്ടവൻ - വട്ടോൻ, (ഒരിനം മീൻ)
വറത് - വരുക
വായ്സദ് - വായിക്കുക
വെസർപ്പ് - വിയർപ്പ്
വ്ള്ളി - വള്ളി
ശികപ്പ - അച്ഛന്റെ അനുജൻ
ശിക്കവെ - അമ്മായി
ശീത്ത -കുളിര്
ശൂളെമക - തേവിടിശ്ശി
സണ്ണതു - ചെറുത്
സണ്ണമക്ക - ചെറിയ മക്കൾ
സണ്ണവൻ - ചെറിയവൻ
സന്തെ - രാത്രി
സന്തെ - വൈകുന്നേരം
സന്ധെ – രാത്രി
സപ്പെ കാപ്പി - മധുരമില്ലാത്ത കാപ്പി
സറയ - കള്ള്
സാക്ക് - ചാക്ക്
സാർസാദ് - മെഴുകുക
സിടിൽ‌ - ഇടിമിന്നൽ
സൂക്കേട് -അസുഖം
സെട്ടുക - തവി
സെർക്ക-പുളിയുറുമ്പ്
സേളി - ചെളി
സേള് - തേള്
സൊമർ - ചുമര്, ഭിത്തി
സൊളളെ - കൊതുക്
സൊവുദെ ഒടയദ് - വിറക് വെട്ടുക
സ്വല്പ – ശകലം, അല്പം
ഹകല് - പകല്
ഹണ - പണം
ഹാങ്ക്ക്കായ് – കയ്പ്പക്ക
ഹാങ്ക്ലക്കായ് - പാവയ്ക്ക. നോടത്-നോക്കുക
ഹാറ – മരപ്പട്ടി
ഹാറത് - ചാടുക
ഹാളെ - ഇല
ഹ്ക്കി - അരി
ഹ്ക്കി - പക്കി, പക്ഷി
ഹ്ച്ചി - മുത്തശ്ശി
ഹ്ട്ടി - മുറ്റം
ഹ്ൺമക - പെൺ കുട്ടി
ഹ്ളെമക്ക -പേരമക്കൾ
ഹ്ൾസ്മറ - പ്ലാവ്
ഹ്ശി - വിശപ്പ്