ആതിരച്ചടങ്ങുകൾ
Jump to navigation
Jump to search
<<< കൂടുതൽ നാടൻ പാട്ടുകൾ നല്ലനാൾ തിരുവാതിര വന്നു ധനുമാസേ
ചോല്ലെഴുന്ന നാരിമാരും ചേർച്ചയോടും കൂടി
അഷ്ടമാങ്ങല്യവുമായി ചോലയിലിറങ്ങി
എട്ടു പത്തു തുടിച്ചു കുളിച്ചു കരയേറി
അലക്യ പുടവ ഞൊറിഞ്ഞുടുത്തു കീച്ചിവാലും വച്ചു
ചാന്തു തൊട്ടു പുഴു തേച്ചു പൂക്കുലയും ചൂടി
അങ്കണത്തിൽ ചെന്നു നല്ല പൊന്വിളക്കുംവച്ചു
ചേമ്പ്,ചേന കിഴങ്ങ് ,പഴം നുറുക്ക് പാലും
യെട്ടുകൂട്ടം എട്ടങ്ങാടി ഒന്നും കുറയാതെ
പാർവതീ കാന്തനെ പൂജ ഭക്തിയോടെ ചെയ്തു.
മകയിരം നാളിൽ സന്ധ്യക്ക് എട്ടങ്ങാടി ചുടുക എന്നൊരു ചടങ്ങുണ്ട്.കാച്ചിൽ,കൂർക്ക,ചേന,ചേമ്പ്,ചെറുകിഴങ്ങു.ഏത്തക്ക ,പയര്,തേങ്ങ എന്നീ എട്ടു സാധനങ്ങൾ ചേർത്ത് ചുട്ടോ പുഴുങ്ങിയോ തയ്യാറാക്കും.മകയിരം മക്കൾക്കും തിരുവാതിര ഭർത്താവിനും എന്നാണ് പ്രമാണം.ചടങ്ങുകളുടെ ഭാഗമായി സ്ത്രീകളും കുട്ടികളും ഊഞ്ഞാലാടുക എന്നാ പതിവുണ്ട്.