എ.പി.ജെ. അബ്ദുൽ കലാം
ദൃശ്യരൂപം
(അബ്ദുൽ കലാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നറിയപ്പെടുന്ന അവുൽ പകീർ ജൈനുല്ലബ്ദീൻ അബ്ദുൽ കലാം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു(2002-2007). 1931 ഒക്ടോബർ 15 നു തമിഴ്നാട്ടിലെ രാമേശ്വരത്ത് ജനിച്ച അദ്ദേഹം പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ദനും എഞ്ചിനീയറുമാണ്.
കലാമിന്റെ ശ്രദ്ധേയമായ ചില മൊഴികൾ
- സ്വപ്നങ്ങൾ യാഥാർത്ഥ്യമാവണമെങ്കിൽ അദ്യം സ്വപ്നങ്ങൾ കാണുക
- കഷ്ടപാടുകൾ ആവശ്യമാണ്, എങ്കിലേ നേട്ടങ്ങൾ ആസ്വദിക്കാനാവൂ
- നാം ഇന്നത്തേക്ക് കുറച്ച് ത്യാഗങ്ങൾ സഹിച്ചാലേ നമ്മുടെ കുട്ടികൾക്ക് നല്ലൊരു നാളെയെ നൽകാനാവൂ.
- ഇന്ത്യ തന്റേടത്തോടെ തലയുയർത്തി നിന്നാലെ ബഹുമാനിക്കപ്പെടൂ. ഈ ലോകത്ത് ഭയപ്പെടുത്തലുകൾക്ക് യാതൊരു സ്ഥാനവുമില്ല. ശക്തരേ മറ്റ് ശക്തരെ ബഹുമാനിക്കുകയുള്ളൂ.
- കഠിനാധ്വാനം ചെയ്യുന്നവരെ മാത്രമേ ദൈവം തുണയ്ക്കൂ.ഉറപ്പിച്ചു പറയാവുന്ന ഒരു തത്ത്വമാണത്.
- എവറസ്റ്റ് കീഴടക്കാനോ നിങ്ങളുടെ തൊഴിൽ മേഖലയിൽ ഉന്നതിയിലെത്താനോ, ഏതായിരുന്നാലും വേണ്ടത് ശക്തിയും ആർജ്ജവവുമാണ്.
- മതം എന്നത് മഹാന്മാർക്ക് സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള മാർഗ്ഗമാണ്. അല്പമാർക്ക് അതൊരു ആയുധവും.
- ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ഒരു നല്ല വിദ്യാർത്ഥിയുടെ ലക്ഷ്ണം . നമ്മുടെ കുട്ടികൾ ചോദിക്കട്ടെ.
- ഒരോ കുട്ടിയും വ്യത്യസ്തനാവാൻ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ ലോകരാവട്ടെ, അവരെ മറ്റുള്ളവരെ പോലെ തന്നയാക്കിയാലേ അടങ്ങൂ എന്നു ശഠിക്കുന്നു