അത്തത്തിന്റുച്ചക്കൊരു പച്ചക്കണ കൊത്തി
കേരളത്തിലെ മലബാർ പ്രദേശങ്ങളിൽ ഏകദേശം എട്ടു നൂറ്റാണ്ടു മുൻപു പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടൻ പാട്ട് ആണ് അത്തത്തിന്റുച്ചക്കൊരു പച്ചക്കണ കൊത്തി. ഓണക്കാലത്ത് മീൻ പിടിക്കാൻ പോകുമ്പോൾ പാടുന്ന പാട്ട് ആണ് ഇത്.[1][2]
അത്തത്തിന്റുച്ചക്കൊരു പച്ചക്കണ കൊത്തി
ഏഴാക്കിച്ചീന്തിയൊരൊറ്റലു കുത്തി
മാനാഞ്ചിറക്കലു മീനൂറ്റാൻ പോയി
കാപ്പില് നല്ലോരു വാലേട്ട കിട്ടി
വാല് പിടിച്ചു വരമ്പത്തടിച്ചൂ...
അത്തക്കാ മുത്തക്കാ മുന്നാഴ്യരച്ചു
കോഴിക്കോടൻ മഞ്ഞളൊരാഴ്യരച്ചു
പാലുള്ള തേങ്ങാ പതിനെട്ടരച്ചു
നെയ്യുള്ള തേങ്ങയൊരമ്പതരച്ചു
പതിനെട്ടു പെണ്ണുങ്ങൾ ഉപ്പിട്ടു നോക്കുമ്പം
ഒരുപിടിച്ചോറിനു കൂട്ടാനില്ല.
വകഭേദം
[തിരുത്തുക]അത്തത്തിനുച്ചക്കൊരു പച്ചക്കണ വച്ചു
ഏഴാക്കിച്ചീന്തീട്ടൊരൊറ്റാലു കെട്ടി
ആപ്പാഞ്ചിറയില് മീനൂറ്റാൻ പോയി
മീനുവലിയൊരു വാലേട്ട കിട്ടി
വാലുപിടിച്ച് വരമ്പത്തടിച്ചു
വെട്ടിനുറക്കിച്ചീതമ്പലു കുത്തി
ചുറ്റുള്ളി ജീരകം മോഴക്കരച്ച്
വയനാടൻ മഞ്ഞള് ആഴക്കരച്ച്
കറിവെന്ത് കറിയുടെ മണം പരന്നു
അതുകേട്ടു പതിനെട്ടു പെണ്ണുങ്ങൾ വന്നു
ഉപ്പോക്കി പുളിനോക്കി
എരിവൊന്നു നോക്കി
- ↑ കൊഴിയരുത് പാട്ടിലെ പൂക്കൾ (in Malayalam). Manorama (2017-09-02).
- ↑ മലയാളിയുടെ പാട്ടോണം (in Malayalam). Mathrubhumi (2014-08-14).