അതാചാടി ഹനുമാൻ
Jump to navigation
Jump to search
അതാ ചാടി ഹനുമാൻ രാവണന്റെ മതിലിന്മേൽ
ഇരുന്നൂ ഹനുമാൻ രാവണനോടൊപ്പമേ
പറഞ്ഞൂ ഹനുമാൻ രാവണനോടുത്തരം
"എന്തടാ രാവണ,സീതെ കട്ടുകൊണ്ടുപോവാൻ കാരണം?"
"എന്നോടാരാൻ ചൊല്ലീട്ടല്ല;എന്റെ മനസ്സിൽ തോന്നീട്ട്"?
"നിന്റെ മന്നസ്സിൽ തോന്ന്യാലോ നീയ്യീവ്വണ്ണം ചെയ്യാമോ"?
"പിടിക്ക്യാ വലിക്ക്യാ കല്ലറയിലാക്കാ"
"കല്ലറയിലാക്ക്യാൽ പോരാ,വാലിന്മേൽ തുണി ചുറ്റേണം"
"വാലിന്മേൽതുണി ചുറ്റ്യാപോരാ എണ്ണകൊണ്ടുനനക്കേണം
എണ്ണകൊണ്ടുനനച്ചാൽ പോരാ തീകൊണ്ടുകൊളുത്തേണം
"തീകൊണ്ടുകൊളുത്ത്യാപോരാ,
രാക്ഷസവംശം മുടിക്കേണം
രാക്ഷസവംശം മുടിച്ചാൽ പോരാ ലങ്ക ചുട്ടുപൊരിക്കേണം
ലങ്കചുട്ടുപൊരിച്ചാൽ പോരാ,ദേവിയെകൊണ്ടുപോരേണം"