Jump to content

അച്ഛനും മകനും

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

മലബാറിലെ നാട്ടിൻപുറത്തു മുമ്പുണ്ടായിരുന്ന ഒരു കൊച്ചുനാടൻ പാട്ട്. നാടൻ പണിയെടുത്തു ജീവിതം കഴിച്ചുപോന്നിരുന്ന ഒരു ജനതയിൽ മഴ സൃഷ്ടിക്കുന്നത് പണി എടുക്കാൻ പറ്റാത്ത പട്ടിണിക്കാലമാണ്. ആ ദയനീയത ഈ പാട്ടിൽ നിഴലിക്കുന്നതു കാണാം.

മഴയതാ പെയ്‌ന്ന്
ഇടിയതാ മുട്ട്‌ന്ന്
അച്ഛാ എനിക്കൊരു ''ഓള'' വേണം...

കൈയില് കാശില്ല,
കടം തരാനാളില്ല..
മോനേ നിനക്കിപ്പൊരോള വേണ്ട...

ഓൾ = അവൾ, ഭാര്യ എന്നർത്ഥം. 
"https://ml.wikiquote.org/w/index.php?title=അച്ഛനും_മകനും&oldid=15109" എന്ന താളിൽനിന്ന് ശേഖരിച്ചത്