Jump to content

ഓണക്കോടി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ചിങ്ങമാസത്തിലത്തത്തിന് നാളേ
ഭംഗിയോടെ തുടങ്ങിടുമോണം
അച്ഛന് തരുമെനിക്കിച്ഛയില് നല്ലൊരു
പച്ചക്കരയുമിടക്കരയും
മുത്തച്ഛന് നല്ലൊരു മുത്തുക്കര
മൂലത്തിന് നാളേ തരുമെനിക്ക്
അമ്മാവന് നല്ലോരറുത്തുകെട്ടി
സമ്മാനമായി തരുമെനിക്ക്
സോദരന് നല്ലൊരു രുദ്രാവലി
ആദരവോടെ തരുമെനിക്ക്
വല്ലഭന് നല്ലൊരു പൊൻ കസവ്
വല്ല പ്രകാരം തരുമെനിക്ക്

"https://ml.wikiquote.org/w/index.php?title=ഓണക്കോടി&oldid=21416" എന്ന താളിൽനിന്ന് ശേഖരിച്ചത്