മരണം
വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
ഒരു സജീവവസ്തുവിന്റെ ജീവിതം അവസാനിക്കുന്നതിനെയാണ് മരണം എന്ന് പറയുന്നത്.
ഉള്ളടക്കം |
മരണത്തെപ്പറ്റിയുള്ള മൊഴികൾ [തിരുത്തുക]
- എണ്ണിയെണ്ണി കുറയുന്നിതായുസ്സും
മണ്ടിമണ്ടി കരേറുന്നു മോഹവും - ചിലരിഹ പലവാസരം വസിക്കും
ചിലരുടനേ നിജകർമണാ മരിക്കും
മരണമൊരുവനും വരാത്തതല്ലെ
ന്നറിക ഭവാനറിവുള്ള ചാരുബുദ്ധേ !(ശ്രീകൃഷണ ചരിതം) - പൂമകനായാലും പുല്പുഴുവായാലും
ചാമിന്നോ നാളയോ മറ്റന്നാളോ (ഉള്ളൂർ- പിംഗള) - യുവതയെവിടെ ജന്തുവിന്നു ഹാ!
വിവൃതകവാടയന്നാരതം മൃതി( ആശാൻ- ലീല) - ഹാ! മൃത്യുവിന്നേതൊരുവാതില്പോലും
തോന്നുന്നനേരം കയറിത്തുറക്കാം (വള്ളത്തോൾ-സാഹിത്യമഞജരി) - പാപത്തിന്റെ ശമ്പളം മരണമത്രെ ബൈബിൾ
- ജനമമുണ്ടാകിൽ മരണവും നിശ്ചയം
ജന്മം മരിച്ചവർക്കം നിർണയം (എഴുത്തചഛൻ) - എപ്പോഴെന്നില്ലെങ്ങെന്നില്ലെങ്ങനെയെന്നില്ലുടൽ
ക്കപ്പൽ മുങ്ങലും പാന്ഥർചാകലും പപഞ്ചത്തിൽ. (വള്ളത്തോൾ) - നമ്മുടെ മരണദിനത്തെ നാം ഭയപ്പെടുന്നു. എന്നാൽ ആ ദിനം നമ്മുടെ ശാശ്വതയുടെ പിറന്നാളാണ്. സെനെക്കാ
- നാം മരിക്കും എന്ന് നമ്മുക്കറിയാം .എന്നാൽ മരിച്ചു എന്നത് നാം ഒരിക്കലും അറിയാൻ പോകുന്നില്ല. സാമുവൽ ബട്ടലർ
- ജീവീക്കാൻ പഠിക്കുകയായിരുന്നു ഞാൻ. എന്നാൽ സത്യത്തിൽ മരിക്കാൻ പഠിക്കുകയായിരുന്നു ഞാൻ.ഡാ വിഞ്ചി.
- ഒരാളെ കൊല്ലാൻ സാധിച്ചെന്നിരിക്കും എന്നാൽ ഒരു ആശയത്തെ കൊല്ലാൻ നിങ്ങൾക്ക് സാദ്ധ്യമല്ല.
- മരിച്ചവരെപറ്റി നല്ലതുമാത്രം പറയുക എന്നത് നല്ലകാര്യമാണ്. എന്നാൽ അത് ജീവിച്ചിരിക്കുന്നവർക്കുകൂടി ബാധകമാക്കുന്നത് അതിലും നന്നായിരിക്കും . അജ്ഞാത കർത്താവ്.
- ആരും മരിച്ചു കാണാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല . എന്നാൽ ചില ചരമകുറിപ്പുകൾ ഞാൻ സന്തോഷത്തോടെയാണ് വായിച്ചിട്ടുള്ളത്.. ക്ലരൻസ് ഡാരൊ.
- മനുഷ്യർക്കു ലഭിച്ചിട്ടുള്ള ഏറ്റവും വലിയ അനുഗ്രഹമാണ് മരണം .സോക്രട്ടീസ്
മരണത്തെ പറ്റിയുള്ള പഴഞ്ചൊല്ലുകൾ [തിരുത്തുക]
- കാലനു കാതില്ല. കരഞ്ഞാൽ കേൾക്കില്ല
- കാലനും വരും കാലകേട്
- കാലന്റെ വായിൽ കാലുകുത്തേണ്ടാത്തവരില്ല
- കാലമടുത്തേ കാലനടുക്കൂ
- കാലൻ വന്നടുക്കുമ്പോൾ കയർത്തെന്നാൽ ഫലമില്ല. കുഞ്ചൻ നമ്പ്യാർ.
- മരണമടുത്തവന് മരുന്നെന്തിന്
- മരണവാതില്ലല്ലാത്ത വാതില്ലെല്ലാം അടയ്ക്കാം
മറ്റു ഭാഷാചൊല്ലുകൾ [1] [തിരുത്തുക]
- മരണത്തിൽ മാത്രമാണ് ഏവരും തുല്യരാവുന്നത് (ചെക്ക് )
- തടിച്ച ചക്രവർത്തിയേയും മെലിഞ്ഞ ഭിക്ഷക്കാരനേയും മരണം അനായാസം ചുമക്കും (റഷ്യൻ)
- നിൽക്കുകയാണോ, ഇരിക്കുകയാണോ എന്നൊന്നും നോക്കാതെയാണ് മരണം കടന്നു വരുന്നത് ( ഫിലിപ്പീൻസ്)
- ഒരു കാരണവുമില്ലാതെ മരണം വരാറില്ല (ഐറിഷ്)
- കാലനു കണ്ണില്ല (ആഫ്രിക്കൻ)
- കയറിയാൽ തിരിച്ചിറങ്ങാൻ പറ്റാത്ത കിടപ്പു മുറിയാണ് മരണം ( ആഫ്രിക്കൻ)
- മരണമാണ് അവസാനത്തെ വൈദ്യൻ ( സ്വീഡിഷ്)
- മരണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നവൻ ജീവിതത്തെക്കുറിച്ച് ഉറപ്പില്ലാത്തവനാകുന്നു (യിഡിഷ്)
- വീട്ടിലേക്ക് മടങ്ങുന്നതായി മരണത്തെ കാണുക ചൈനീസ്
- ഒരൊറ് ഭയപ്പെടുന്നത് പോലെയാണ് മുതിർന്നവർ മരണത്തെ ഭയപ്പെടുന്നത്ഇംഗ്ലീഷ്
പുറം കണ്ണികൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ The Prentice Hall Encyclopedia of World Proverbs