പരുന്തുപാട്ട്

വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.

[തിരുത്തുക] പരുന്തുപാട്ട്

പരുന്തിനെ സംബന്ധിച്ച പാട്ട്

തെയ്യോം തക താരോം തിത്തോം തക താരോ തിനന്തിനന്താരോ രാരിക്കന്‍രാരോ രേരിക്കന്‍രേരോ

അപ്പരുന്തിപ്പരുന്തേ പരുന്തേ മാനത്തെ ചെമ്പരുന്തേ മാനത്തൂടങ്ങിങ്ങുപായും പരുന്തേ മാനത്തെ ചെമ്പരുന്തേ പരുന്തേ ആടിവരൂ പരുന്തേ - തെയ്യോം ....

കൊക്കു കളി കണ്ടു നിക്കും പരുന്തേ മാനത്തെ ചെമ്പരുന്തേ കൊക്കിനെ വന്നങ്ങു റാഞ്ചും പരുന്തേ മാനത്തെ ചെമ്പരുന്തേ പരുന്തേ ആടിവരൂ പരുന്തേ - തെയ്യോം ....


ഇങ്ങനെ ആട്,ആന,പാമ്പ്.കാള,പോത്ത്,മയില്‍,കുയില്‍,മൈന,തത്ത ഇവയെല്ലാം കൊക്കിനു പകരം പാടാം ... വീണ്ടു നീട്ടാവുന്നതാണ്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം